കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽ

Google Oneindia Malayalam News

ദില്ലി; കിഴക്കൻ ലഡാക്കിലെ ഗാൽവൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുട്ടൽ ഉണ്ടായതിന് പിന്നാലെ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ചൈനീസ് അക്രമണത്തിൽ 20 ഇന്ത്യൻ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. പ്രശ്നങ്ങൾ പരിഹാരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ഇന്ത്യയാണ് അതിർത്തിയിൽ പ്രകോപനം നടത്തുന്നതെന്ന നിലപാടിലാണ് ചൈന.
അതേസമയം സംഘർഷാവസ്ഥ മൂർധന്യാവസ്ഥയിൽ എത്തിയതോടെ അസാധാരണവും അപ്രതീക്ഷിതിവുമായ നീക്കങ്ങളാണ് ഇന്ത്യ അതിർത്തിയിൽ നടത്തുന്നത്. വിശദാംശങ്ങളിലേക്ക്

Recommended Video

cmsvideo
അതിര്‍ത്തിയില്‍ യുദ്ധ വിമാന ങ്ങള്‍ വിന്യസിച്ച് ഇന്ത്യ | Oneindia Malayalam
 അതിർത്തിയിൽ സംഘർഷം

അതിർത്തിയിൽ സംഘർഷം

ഗാൽവൻ നദിയ്ക്ക് സമീപം ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളാണ് അതിർത്തിയിൽ ഏറ്റുമുട്ടലിൽ കലാശിച്ചത്. നേരത്തേ നയതന്ത്ര ചർച്ചയിൽ ഈ ടെന്‌‍റ് പൊളിച്ച് മാറ്റുമെന്ന് ചൈന ഉറപ്പ് നൽകിയിരുന്നുവെങ്കിലും വാക്ക് പാലിച്ചില്ല. ഇതോടെ ഇന്ത്യൻ സൈന്യം ടെന്റ് നീക്കം ചെയ്യാൻ ശ്രമം നടത്തിയതോടെ ചൈന ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 20 സൈനികർ കൊല്ലപ്പെട്ടു

20 സൈനികർ കൊല്ലപ്പെട്ടു

ഇരുമ്പ് വടികളും ബാറ്റണുകളും കൊണ്ടായിരുന്നു ഇരു സൈന്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. ഏകദേശം 8 മണിക്കൂറോളം സംഘർഷം നീണ്ട് നിന്നുവെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 20 ഇന്ത്യൻ സൈനികരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 76 സൈനികർക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കിയിരുന്നു.

 ചൈന അതിരുകടക്കുന്നു

ചൈന അതിരുകടക്കുന്നു

ഇതോടെ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇരു രാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടായത്. സംഘർഷത്തിന്റെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഗാൽവൻ താഴ്വരയ്ക്ക് മേൽ ചൈന ഉന്നയിച്ച അവകാശവാദം അതിരുകടന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

 പൂർണമായും നഷ്ടപ്പെട്ടു

പൂർണമായും നഷ്ടപ്പെട്ടു

ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പരസ്പര വിശ്വാസം പൂർണമായും നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ചൈന കടന്നുകയറിയ പ്രദേശങ്ങളിൽ നിന്ന് പിൻമാറാതെ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സേനയെ പിൻവലിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയാണ് അതിർത്തിയിൽ പ്രകോപനം നടത്തുന്നതെന്നാണ് ചൈനയുടെ നിലപാട്.

 വികൃതമാക്കിയെന്ന്

വികൃതമാക്കിയെന്ന്

അതിനിടെ മരിച്ച ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ ചൈന വികൃതമാക്കിയെന്ന റിപ്പോർട്ടുകൾ സൈനികർക്കിടയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട 20 സൈനികരിൽ ചില സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയെന്നാണ് റിപ്പോർട്ട്.

 മൃതദേഹങ്ങൾ കൈമാറി

മൃതദേഹങ്ങൾ കൈമാറി

തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ ചൈന ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ കൈമാറിയിരുന്നു. എന്നാൽ ഇതിൽ ചിലത് വികൃതമാക്കിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം തുടർസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് അതിർത്തിയിൽ ഇന്ത്യ അപ്രതീക്ഷിചിക നീക്കങ്ങളാണ് നടത്തുന്നത്.

 യുദ്ധവിമാനങ്ങൾ വിന്യസിച്ചു

യുദ്ധവിമാനങ്ങൾ വിന്യസിച്ചു

നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ യുദ്ധവിമാനങ്ങൾ വിന്യസിച്ചു. ഇന്ത്യൻ വ്യോമസേന കഴിഞ്ഞ വർഷം ബാലകോട്ട് വ്യോമാക്രമണം നടത്തിയ മിറാഷ് 2000 യുദ്ധവിമാനങ്ങൾ ലഡാക്കിലെ വ്യോമതാവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തിലും ഇതേ വിമാനങ്ങള്‍ തന്നെയായിരുന്നു ഇന്ത്യ ഉപയോഗിച്ചത്.

 അപാച്ചെ ഹെലികോപ്റ്റർ

അപാച്ചെ ഹെലികോപ്റ്റർ

വടക്കൻ അതിർത്തിയിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ സുഖോയ് -30 വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഒപ്പം അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും ചിനൂക്ക് ചോപ്പറുകളെയും ലഡാക്കിൽ വിന്യസിച്ചിട്ടുണ്ട്. ഒരേ സമയം എതിരാളിയുടെ വിവരങ്ങള്‍ അറിയാനും, ആക്രമണത്തിനും പ്രാപ്തമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. എയര്‍ ടു എയര്‍ ആക്രമണത്തിനും ഈ ഹെലികോപ്റ്ററുകള്‍ പ്രാപ്തമാണ്.

 വ്യോമസേന മേധാവി

വ്യോമസേന മേധാവി

ഉയർന്ന ഉയരത്തിലുള്ള സ്ഥലങ്ങളിൽ ഏത് പ്രവർത്തനവും നടത്താൻ കഴിയുന്ന ഇരട്ട എഞ്ചിൻ യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല ശ്രീനഗർ, അംബാല, അഡാംപൂർ, ഹൽവാര എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ ഉഗ്രശേഷിയുള്ള വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. അതിനിടെ വ്യോമസേന മേധാവി ആർകെഎസ് ഭധുരിയ രണ്ട് ദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിൽ എത്തി.

 സന്ദർശിക്കും

സന്ദർശിക്കും

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ എന്നിവരുമായി ഉന്നത സുരക്ഷാ അവലോകന യോഗം ചേർന്ന ശേഷമാണ് സന്ദർശനം. ഉടൻ തന്നെ അദ്ദേഹം ലേയിലും ശ്രീനഗറിലേയും വ്യോമ സേനാ താവളങ്ങൾ സന്ദർശിക്കും.

 ആക്രമണം നടത്താൻ

ആക്രമണം നടത്താൻ

കിഴക്കൻ ലഡാക് മേഖലയിൽ എന്തേങ്കിലും ഓപ്പറേഷൻ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാകും ഉണ്ടാകുക. അതുകൊണ്ട് തന്നെ വ്യോമസേന മേധാവിയുടെ സന്ദർശനവും അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കപ്പെടുന്നത്.

കോൺഗ്രസ് നീക്കത്തിൽ വിറച്ച് ബിജെപി; മണിപ്പൂരിൽ രാജ്യസഭ തിരഞ്ഞെടുപ്പ് നിർണായകം,അനുകൂലമാക്കാൻ കോൺഗ്രസ്കോൺഗ്രസ് നീക്കത്തിൽ വിറച്ച് ബിജെപി; മണിപ്പൂരിൽ രാജ്യസഭ തിരഞ്ഞെടുപ്പ് നിർണായകം,അനുകൂലമാക്കാൻ കോൺഗ്രസ്

English summary
India-china tensions; IAF chief to visit Leh and srinagar air bases soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X