ഐഎസ്ആര്‍ഒയുടെ 2018 ലെ അവസാന വിക്ഷേപണം, ഇന്ത്യന്‍ സൈന്യത്തിന്റെ പുത്തന്‍ കരുത്ത്... ജിസാറ്റ്-7
ബെംഗളൂരു: വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍ നിന്നാണ് ജിസാറ്റ്-7 വിക്ഷേപിച്ചത്. ജിഎസ്എല്‍വി എഫ്-11 റോക്കറ്റ് ആണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.
സൈനിക ആശയ വിനിമയങ്ങള്‍ക്ക് വേണ്ടിയുള്ള ഉപഗ്രഹം ആണിത്. ഇന്ത്യന്‍ സൈന്യത്തിന് കരുത്തുപകരുന്നതാണ് ഉപഗ്രഹ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഡിസംബര്‍ 19 ന് വൈകുന്നേരം 4.10 ന് ആയിരുന്നു ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പറന്നുയര്‍ന്നത്.

2018 ല്‍ ഐഎസ്ആര്‍ഒ നടത്തിയ 17-ാം വിക്ഷേപണം ആയിരുന്നു ഇത്. ഈ വര്‍ഷം ഐഎസ്ആര്‍ഒയുടെ മുന്നില്‍ മറ്റ് വിക്ഷേപണ ദൗത്യങ്ങളില്ല. ഇന്ത്യയുടെ 35-ാമത് വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ജിസാറ്റ്-7. വ്യോമസേനയ്ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്പെടുക.
2,250 കിലോഗ്രാം ഭാരമാണ് ജിസാറ്റ്-7 ന് ഉള്ളത്. എട്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി. പ്രവര്‍ത്തന പരിധി ഇന്ത്യ മാത്രം ആയിരിക്കും.












Click it and Unblock the Notifications