കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒയുടെ 2018 ലെ അവസാന വിക്ഷേപണം, ഇന്ത്യന്‍ സൈന്യത്തിന്റെ പുത്തന്‍ കരുത്ത്... ജിസാറ്റ്-7

Google Oneindia Malayalam News

ബെംഗളൂരു: വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍ നിന്നാണ് ജിസാറ്റ്-7 വിക്ഷേപിച്ചത്. ജിഎസ്എല്‍വി എഫ്-11 റോക്കറ്റ് ആണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.

ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരംഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരം

സൈനിക ആശയ വിനിമയങ്ങള്‍ക്ക് വേണ്ടിയുള്ള ഉപഗ്രഹം ആണിത്. ഇന്ത്യന്‍ സൈന്യത്തിന് കരുത്തുപകരുന്നതാണ് ഉപഗ്രഹ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഡിസംബര്‍ 19 ന് വൈകുന്നേരം 4.10 ന് ആയിരുന്നു ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പറന്നുയര്‍ന്നത്.

GSat-&

2018 ല്‍ ഐഎസ്ആര്‍ഒ നടത്തിയ 17-ാം വിക്ഷേപണം ആയിരുന്നു ഇത്. ഈ വര്‍ഷം ഐഎസ്ആര്‍ഒയുടെ മുന്നില്‍ മറ്റ് വിക്ഷേപണ ദൗത്യങ്ങളില്ല. ഇന്ത്യയുടെ 35-ാമത് വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ജിസാറ്റ്-7. വ്യോമസേനയ്ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്പെടുക.

2,250 കിലോഗ്രാം ഭാരമാണ് ജിസാറ്റ്-7 ന് ഉള്ളത്. എട്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി. പ്രവര്‍ത്തന പരിധി ഇന്ത്യ മാത്രം ആയിരിക്കും.

English summary
ISRO successfully launches military communication satellite GSAT-7 from Sriharikota.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X