ഇന്ത്യയിലുടനീളം മോക്ഡ്രില്ലുകള് നടത്തി; കേരളത്തില്‍ 126 കേന്ദ്രത്തില്‍: പങ്കാളികളായി ജനങ്ങളും
തിരുവനന്തപുരം: പാകിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്കിയ സാഹചര്യത്തില്‍ യുദ്ധം ഉള്‍പ്പെടെ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സാധാരണക്കാര്‍ക്കും പരിശീലനം നല്കാന് ഇന്ത്യയിലുടനീളം മോക്ഡ്രില്‍ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് രാജവ്യാപകമായി മോക്ഡ്രില്‍ നടത്തിയത്. രാജ്യത്തെ 244 ജില്ലകളിലാണ് മോക്ഡ്രില്‍ നടന്നത്. കേരളത്തില്‍ 14 ജില്ലകളിലായി 126 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്.
യുദ്ധ സാഹചര്യമുണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കുന്നതിനാണ് മോക്ഡ്രില്‍ നടത്തിയത്. ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നിരവധി ജനങ്ങളാണ് കേരളത്തില്‍ മോക്ഡ്രില്ലിന്റെ ഭാഗമായത്.

അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തില്‍ 126 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. മെട്രോ സ്റ്റേഷനുകള്‍, ലുലു ഉള്‍പ്പെടെയുള്ള ഷോപ്പിങ് മാളുകള്‍, സിനിമാ തിയറ്ററുകള്‍, ഫ്ളാറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. വൈകുന്നേരം നാല് മണി മുതല്‍ 4.30 വരെയാണ് മോക് ഡ്രില്‍ നടന്നത്.
എയര്‍ വാണിങ് ലഭിച്ചതിനു പിന്നാലെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങി. പിന്നാലെ ജനങ്ങളെ അതിവേഗത്തില്‍ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള പരിശീലനവും നല്കി.
സൈറണ്‍ മുഴങ്ങിയതോടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതീകാത്മകമായി ലൈറ്റുകള്‍ ഓഫ് ചെയ്തു. ആംബുലന്‍സുകള്‍, ഫയര്‍ ഫോഴ്സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പരിശീലനത്തിന്റെ ഭാഗമായി.
ഇതിന് മുന്‍പ് 1971 ലെ ഇന്ത്യാ-പാക് യുദ്ധ സമയത്താണ് രാജ്യം മുഴുവന്‍ ഇതുപോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രില്‍ നടത്തുന്നത് ആദ്യമായാണ്. ഇപ്പോഴുള്ള സംഘര്‍ഷത്തെ നേരിടാന്‍ പുതുതലമുറയ്ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മോക്ഡ്രില്‍ നടത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയത്. അതും ഭീകരാക്രമണത്തിന്റെ 15-ാം നാളിലായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത പ്രതികാരം. പാകിസ്ഥാനിലെയും പാക് അധീന ജമ്മു കാശ്മീരിലെയും ഭീകര ക്യാമ്പുകള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 70-ലധികം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ സൈന്യം കൈമാറുന്ന വിവരം. ഇതുകൂടാതെ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ പാകിസ്ഥാന് സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇന്ത്യയിലെ പ്രതിരോധ വൃത്തങ്ങള്‍ അറിയിക്കുന്നു.
അതേസമയം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന് പ്രകോപനം തുടരുകയാണ്. ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് തിരിച്ചടി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാന് സൈന്യത്തിന്റെ പിന്തുണയുള്ള തീവ്രവാദികള്‍ സാധാരണക്കാരെ കൊന്നൊടുക്കിയപ്പോള്‍ പാകിസ്ഥാനിലെ സാധാരണക്കാരെ തൊടാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഭീകരരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളെന്നു കണ്ടെത്തിയ ബഹാവല്‍പൂര്‍, മുരിദ്കെ, ഗുല്‍പൂര്‍, ഭിംബര്‍, ചക് അമ്രു, ബാഗ്, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
അതിര്‍ത്തികളില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഇന്ത്യയില്‍ കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും തകര്‍ന്നു. സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഗ്രാമം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി. നിരവധി പേര് ബങ്കറുകളിലേക്കും മാറി. അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി നേരിട്ടു വിലയിരുത്തി. പാക് സൈന്യത്തിന്റെ പ്രത്യാക്രമണം തടയാന്‍ അതീവ ജാഗ്രതയിലാണ് രാജ്യം. അതേസമയം, ഭീകരതയ്ക്കെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് നിരവധി ലോക രാജ്യങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications