ഇന്ത്യയില്‍ ഒറ്റദിനത്തില്‍ അരലക്ഷം കൊവിഡ് ബാധിതര്‍; 740 മരണം; ആശങ്ക ഉയരുന്നു
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. അരലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 49310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1287945 ആയി. അതേസമയം ഇന്ത്യയില്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 440135 പേരാണ്. 817208 പേര്‍ ഇതിനകം കൊവിഡ് മുക്തരായിട്ടുണ്ട്.

കൊവിഡ് ബാധയെതുടര്‍ന്ന് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 740 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 30061 ആയി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 9895 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ 347502 ആയി. വ്യാഴാഴ്ച്ച മാത്രം കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് 298 പേര്‍ മരണപ്പെട്ടു. ഇതില്‍ 55 പേരും മുംബൈയിലാണ്. സംസ്ഥാനത്ത് ഇതുവരേയം 12854 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
Recommended Video
ഇന്നലെ മുംബൈയില്‍ 1245, പൂനെ 1801 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയിലാണ്.
ലോകത്ത് കൊവിഡ് ബാധിതര്‍ 1.5 കോടി കടന്നിരിക്കുകയാണ്. മരണം ആറ് ലക്ഷത്തി മുപ്പത്തി അയ്യായിരത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അമേരിക്കയില്‍ അറുപത്തി അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. അമ്പത്തിയെട്ടായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications