രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല; കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു, 102 ദിവസത്തിന് ശേഷം
ദില്ലി: രാജ്യത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 102 ദിവസത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 64 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്.

23,179 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റബംര്‍ 17ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 30 ശതമാനം അധികം രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയുില്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി മഹാരാഷ്ട്ര നഗരങ്ങളില്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം
സെപ്റ്റംബര്‍ 23 ന് ശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ (2,039) പഞ്ചാബില്‍ ഇന്നലെ രേഖപ്പെടുത്തിയപ്പോള്‍, ചണ്ഡിഗഡില്‍ സെപ്റ്റംബര്‍ 26 ന് ശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ (201) രേഖപ്പെടുത്തി. ദില്ലിയില്‍, ആഴ്ചയില്‍ ആഴ്ചയില്‍ 43 ശതമാനം കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ മാര്‍ച്ച് 1-15 കാലയളവില്‍ 150 ശതമാനത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications