Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡിനെ പിടിച്ചുകെട്ടാനാവുന്നില്ല,കേസുകൾ കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 90,632 രോഗികൾ

ദില്ലി: രാജ്യത്ത് ഭീതിയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സംഭവിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും വലിയ വര്‍ദ്ധനയാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം 90,632 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നിരിക്കുകയാണ്. കൊവിഡിനെതിരെയുള്ള വൈക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന സംഭവിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ബ്രസീലിന്റെ കൊവിഡ് കേസുകളുടെ അടുത്തുവരും ഇന്ത്യയിലെ രോഗികളുടെ എണ്ണം. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 90,632 കൊവിഡ് കേസുകളാണ്. 73,642 പേര്‍ക്കാണ് ഈ സമയത്ത് രോഗമുക്തി നേടിയത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗമുക്തി നേടിയവര്‍31,80,865 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന സംഭവിക്കുന്നുണ്ടെങ്കിലും രാജ്യത്തെ സ്ഥിതി ഇപ്പോഴും ഗുരുതരം തന്നെയാണ്.

41 ലക്ഷം കടന്നു

41 ലക്ഷം കടന്നു

ഇന്ന് ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 41,13,811 ആയി. 862320 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. ഇന്നലെ മാത്രം 1065 പേര്‍ മരണപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 70626 ആയി. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ഇപ്പോള്‍ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 8,83,862 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 20800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 221012 പേരാണ് ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 636574 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. സംസ്ഥാനത്ത് ആകെ 26276 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

 ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ആന്ധ്രാപ്രദേശാണ്. വലിയ വര്‍ദ്ധനയാണ് ആന്ധ്രയില്‍ സംഭവിക്കുന്നത്. 487331 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 100880 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 382104 പേരാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. 4347 പേര്‍ക്ക് ആന്ധ്രയില്‍ നിന്നും ജീവന്‍ നഷ്ടമായി

 തമിഴ്‌നാട്

തമിഴ്‌നാട്

മൂന്നാം സ്ഥാനത്ത് തമിഴ്‌നാടാണുള്ളത്. 457697 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 51583 രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തമിഴ്‌നാട് വളരെ മുന്നിലാണ്. 398366 പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്. ആകെ 7748 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 590 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,559 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+