കുതിച്ചുയർന്ന് രാജ്യത്തെ കൊവിഡ് കേസുകൾ..! 24 മണിക്കൂറിൽ 92,071 രോഗികൾ, ആകെ മരണം 80,000 അടുക്കുന്നു
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ദിവസേന ഒരു ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടുതല്‍ ആശങ്കയ്ക്ക് വഴി വയ്ക്കുന്നു. 48,46,427 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 9,86,598 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 37,80,107 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് പ്രതീക്ഷയാണ് നൽകുന്നത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍
രാജ്യത്ത് ദിവസേനെ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 92,071 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 77512 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഈ മണിക്കൂറില്‍ 1136 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ദിവസേന ആയിരത്തില്‍ കൂടുതല്‍ പേര്‍ക്കാണ് ജീവന് നഷ്ടമാകുന്നത്. ആകെ 79,722 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ജീവന് നഷ്ടമായത്.

മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുകയാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 10,60,308 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇവരില്‍ 2,90,716 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 7,40,061 പേര്‍ക്കാണ് സംസ്ഥാനത്ത് നിന്ന് രോഗമുക്തി നേടിയത്. 29531 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായി.

ആന്ധ്രാപ്രദേശ്
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ആന്ധ്രാപ്രദേശാണ്. 5,67,123 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 95,072 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 4,67,139 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടി ആശുപത്രിവിട്ടത്. 4912 പേര് രോഗം ബാധിച്ച് സംസ്ഥാനത്ത് നിന്ന് മരിച്ചു.

തമിഴ്നാട്
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്. 5,02,759 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 47,012 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 4,47,366 പേര്‍ക്കാണ് ഇവിടെ നിന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. 8,381 പേര്‍ക്ക് തമിഴ്നാട്ടില്‍ നിന്ന് മാത്രം ജീവന് നഷ്ടമായി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തമിഴ്നാട്ടില്‍ വര്‍ദ്ധനയുണ്ട്.
Recommended Video

കേരളം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications