കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍
ദില്ലി: രാജ്യത്ത് ഓരോ ദിവസങ്ങളും പിന്നിടുമ്പോള്‍ കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3,52,991 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,73,13,163 ആയി. ഇതേസമയത്ത് 2812 പേരുടെ ജീവനും കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 1,95,123 ആയി.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

തുടര്‍ച്ചയായ ആഞ്ചാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ രാജ്യത്ത് ആകെ 28,13,658 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകുതിയില്‍ കൂടുതല്‍ കേസുകളും മഹാരാഷ്ട്ര, കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 66191 പേര്‍ക്കതാണ് മഹരാഷ്ട്രയില്‍ പുതുതാി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 35,311 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ 34,804 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 28,469 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 861, കൊല്ലം 674, പത്തനംതിട്ട 303, ആലപ്പുഴ 675, കോട്ടയം 538, ഇടുക്കി 247, എറണാകുളം 1002, തൃശൂര്‍ 769, പാലക്കാട് 375, മലപ്പുറം 754, കോഴിക്കോട് 1099, വയനാട് 199, കണ്ണൂര്‍ 356, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,81,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications