Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂറിനിടെ രാജ്യത്ത് 2,503 പേർക്ക് കൊവിഡ്; 680 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,503 പേർക്കാണ്. 680 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 36,168 പേരാണ്. 675 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.08 ശതമാനം മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,377 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,41,449 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്. ഞായറാഴ്ച 27 പുതിയ മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,15,877 ആയി.

covd-1647052127.jpg -Properti

മൂന്നാം തരംഗത്തിൽ ആശങ്ക സൃഷ്ടിച്ച കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആയിരത്തിന് താഴെയാണ് കേസുകൾ. കഴിഞ്ഞ ദിവസം കേരളത്തിൽ 885 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിൽ 5,32,232 പരിശോധനകൾ നടത്തി. 77.90 കോടിയിൽ അധികം (77,90,52,383) പരിശോധനകളാണ് ഇതുവരെ നടത്തിയതെന്നും സർക്കാർ വ്യക്തമാക്കി.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.47 ശതമാനമാണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 180.19 കോടി (1,80,19,45,779) കടന്നു. 2,10,99,040 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 182.79 കോടിയിൽ അധികം (1,82,79,40,230) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
17.38 കോടിയിൽ അധികം (17,38,21,446) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

അതേസമയം കേസുകൾ കുറഞ്ഞെങ്കിലും ജൂണിൽ രാജ്യത്ത് നാലാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. പുതിയ വകഭേദം, വാക്സിനേഷൻ തോത് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കാം പുതിയ തരംഗത്തിന്റെ തീവ്രത. ഓഗസ്റ്റില്‍ കേസുകൾ മൂര്‍ധന്യാവസ്ഥയിലെത്തിയേക്കാമെന്നും വിദഗ്ദർ പറയുന്നു. സാഹചര്യം നേരിടാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ ഒമൈക്രോണായിരുന്നു വ്യാപിച്ചത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+