രാജ്യത്ത് 24 മണിക്കൂറിനിടെ 20,557 പേർക്ക് കൊവിഡ്;ടിപിആർ 5.18 ശതമാനം
ദില്ലി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,557 പേർക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4.39 കോടിയായിരുന്നു.നിലവിൽ ചികിത്സയിലുള്ളത് 1,46,323 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.33 ശതമാനമാണ്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,26,211 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,216 പേർ സുഖം പ്രാപിച്ചതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,32,86,787 കവിഞ്ഞു. ദേശീയ രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,96,783 പരിശോധനകൾ നടത്തിയതായും കേന്ദ്രസർക്കാർ അറിയിച്ചു. 87.40 കോടിയിൽ അധികം (87,40,08,037) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 4.71 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.18 ശതമാനവും.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 203.21 കോടി (2,03,21,82,347) കടന്നു. 2,68,70,726 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.ഇതുവരെ 3.87 കോടിയിൽ കൂടുതൽ (3,87,53,472) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 16 മുതലാണ് ആരംഭിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 194.60 കോടിയിൽ അധികം (1,94,60,45,325) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.7.15 കോടിയിൽ അധികം (7,15,72,730) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.












Click it and Unblock the Notifications