ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 30,757 പേര്‍ക്ക് കൊവിഡ്..ഇനി ചികിത്സയിൽ 6,97,802 പേർ
ദില്ലി; ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,757 പേര്‍ക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 42.75 മില്യൺ ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ
541 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചരുടെ എണ്ണം 510,413 ആയി. നിലവില്‍ 6,97,802 പേരാണ് ചികിത്സയിലുള്ളത്
67,538 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവർ 4,19,10,984 ആയി. ഇനി ചികിത്സയിൽ 3,32,918 പേരാണ് ഉള്ളത്. ദേശീയ രോഗമുക്തി നിരക്ക് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,79,705 പരിശോധനകള്‍ നടത്തി. ആകെ 75.55 കോടിയിലേറെ (75,55,32,460) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.04 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 34.75 ലക്ഷത്തിലധികം (34,75,951) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 174.24 കോടി (1,74,24,36,288) പിന്നിട്ടു.1,96,65,024 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 171.67 crore കോടിയോടടുത്ത് (1,71,67,66,220) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 11.73 കോടിയിലധികം (11,73,17,451) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.
അതേസമയം കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രസർക്കാർ പറയുന്നു.
Recommended Video
കൊവിഡ് കേസുകൾ ജനവരി 21 മുതൽ തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി പ്രതിദിന കേസുകൾ 50,476 ആയിരുന്നു.ഫെബ്രുവരി 15-ലെ പ്രതിദിന കേസ് പോസിറ്റീവിറ്റി 3.63 ആയി കുറഞ്ഞിരിക്കുകയാണെന്നും കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.












Click it and Unblock the Notifications