Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ 2483 പുതിയ രോഗികൾ

ദില്ലി; രാജ്യത്ത് ഇന്നും കൊവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2483 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച 2541 പേർക്കായിരുന്നു കൊവിഡ്. തിങ്കളാഴ്ച 1,970 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,23,311 ആയി.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 15,636 പേരാണ്. ഇത് ആകെ രോഗികളുടെ 0.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്.

masks-1648032131-16508

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,970 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,23,311ആയി. രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. അതേസമയം പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.55 % ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.58 ശതമാനവും. രാജ്യത്ത് ഇതുവരെ നടത്തിയത് 83.54 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,49,197 പരിശോധനകള്‍ നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 187.95 കോടി (1,87,95,76,423) പിന്നിട്ടു. 2,30,89,167 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.70 കോടി യിലധികം (2,70,96,975) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് മാര്‍ച്ച് 16 ന് ആരംഭിച്ചിരുന്നു. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് ഏപ്രിൽ 10 മുതലായിരുന്നു ആരംഭിച്ചത്. ഈ ഗണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 4,68,211 ഡോസ് കരുതൽ വാക്സിൻ നൽകി.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 192.85 കോടിയോടടുത്ത്‌ (1,92,85,90,115) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 19.90 കോടിയിലധികം (19,90,98,860) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നു

‌ ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,011 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.42 ശതമാനം ആയി ഉയർന്നിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികൾ ദേശീയ തലസ്ഥാനത്ത് ഏപ്രിൽ 11 ന് 447 ആയിരുന്നത് ഏപ്രിൽ 24 ആയപ്പോഴേക്കും 2812 ആയി. ആറിരട്ടിയാണ് വർധനവ്. ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണവും ഇക്കാലയളവിൽ 17ൽ നിന്ന് 80 ആയി ഉയർന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 11 ന് 601 പേരായിരുന്നു രോഗികൾ എണ്ണം ഇപ്പോൾ സജീവ കേസുകൾ 3,975 ആയി വർധിച്ചു. ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം ഒമൈക്രോൺ ഉപവകഭേദമായ ബിഎ .2.12 ആണെന്ന് സൂചന. ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ ദില്ലിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഭൂരിഭാഗത്തിലും ഒമൈക്രോൺ ബിഎ.2.12 ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ട്.കർണാടകയിലും, ചത്തീസ്ഗഢിലും തമിഴ്നാട്ടിലും വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും അതിർത്തി ജില്ലകളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+