Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മരണ നിരക്ക്

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്ന. 40263 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകിരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2487 പേര്‍ക്കോ വൈറസ് പിടിപെട്ടുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 84 മരണവും ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനത്തിന് ശേഷം ഒരു ദിനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. 1306 പേര്‍ണാക്കാണ് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 521 ആയി. 12296 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2000 പേര്‍ രോഗമുക്തി നേടി. ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 5055 പേര്‍ക്കാണ് അവിടെ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 896 പേര്‍ സുഖം പ്രാപിച്ചു. ദില്ലിയില്‍ 4122 പേര്‍ക്കും മധ്യപ്രദേശില്‍ 2846 പേരുമാണ് വൈറസിന്‍റെ പിടിയില്‍ അകപ്പെട്ടത്. 156 മരണവും മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 coronavirus

തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 266 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 203 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അം​ഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ ഇന്ന് 13പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22പേർ ഇന്ന് ആശുപത്രി വിട്ടെങ്കിലും പുതുതായി 228 പേരെ വിവിധ ജില്ലകളിൽ നിന്നു ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന് ഇന്ന് ആശ്വാസ ദിനമായിരുന്നു. സംസ്ഥാനത്ത് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+