കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷം; രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു!! ഇതുവരെ മരിച്ചത് 56,648 പേർ

Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു.16 ദിവസം മുൻപാണ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ യുഎസിനും ബ്രസീലിനും തൊട്ട് പിന്നിലാണ് നിലവിൽ ഇന്ത്യ. യുഎസിൽ 56 ലക്ഷം പേർക്കും ബ്രസീലിൽ 35 ലക്ഷം പേർക്കുമാണ് ഇതുവരെ രോഗം ബാധിച്ചത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 30,26,806 ആയി. ഇതുവരെ 56,648 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവിൽ ഇന്ത്യയിൽ 7,08,558 സജീവ കേസുകളാണ് ഉള്ളത്. 22,61,051 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 74.69 ശതമാനമായി. 1.87 ശതമാനമാണ് മരണ നിരക്ക്.

coronavirus

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. 14,492 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,71,942 ആയി. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. ഇന്ന് 5980 ആളുകൾക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 80 പേരാണ് കോവിഡ് കാരണം മരിച്ചത്. ആകെ മരണം 6420 ആയി. 5603 പേർക്കാണ് ഇന്ന് രോഗമുക്തി. ചെന്നൈയിൽ പുതിയ 1294 രോഗികൾ കൂടി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂരിൽ 389 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ന് കേരളത്തിൽ 2172 പേർക്കാണ് കൊവിഡ് ബാധിച്ചത്. 15 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 19,538 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പ്രതിദിന പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയർത്തി ഇന്ത്യയിന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 10,23,836 പരിശോധനകൾ പൂർത്തിയാക്കിയതോടെ പ്രതിദിനം 10 ലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു.ആകെ പരിശോധനകളുടെ എണ്ണം 3.4 കോടി കടന്നു (3,44,91,073).ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഇന്ത്യ ശരാശരി 8,89,935 പരിശോധനകൾ നടത്തിവരികയാണ്.

ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പാക്-ചൈന സംയുക്ത പ്രസ്താവന തള്ളി ഇന്ത്യജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പാക്-ചൈന സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ

നഗ്ന വീഡിയോകൾ,പിന്നാലെ വീഡിയോ കോൾ; കേരളത്തിലെ ഹണിട്രാപ്പിന്റെ പുതിയ വഴികൾ ഇങ്ങനെനഗ്ന വീഡിയോകൾ,പിന്നാലെ വീഡിയോ കോൾ; കേരളത്തിലെ ഹണിട്രാപ്പിന്റെ പുതിയ വഴികൾ ഇങ്ങനെ

ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറിദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി

English summary
India Covid Cases Crosses 3 Million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X