കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ഇതുവരെ 1,855,331 പേർക്ക് രോഗം!! ഇന്നലെ 50,000 പേർക്ക് രോഗം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായ അവസ്ഥിലേക്ക്. ഇതുവരെ 1,855,331. പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 5,79,257 പേർ ചികിത്സയിലുണ്ട്. 38,969 മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 4,50 ,196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ സംസ്ഥാനത്ത് 251,738 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,241 ആയി.മൂന്നാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. രോഗം സ്ഥിരീകരിച്ചവർ 1,66,586 . 24 മണിക്കൂറിനിടെ 7,822 പേർക്ക് രോഗം സ്ഥിരീകരിച്ചു.കർണാടകയിലും സ്ഥിതി രൂക്ഷമാണ്. 1,39,571 പേർക്കാണ് ഇതുവരെ രോഗം. ആകെ മരണങ്ങൾ 2500 ആയി. ബംഗളൂരുവിൽ മാത്രം കൊവിഡ് കേസുകൾ 60,000 ആയി. ദില്ലിയൽ 136,716 പേര്ക്കാണ് രോഗം.ഇന്നലെ 850 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

corona20--15

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

കർണാടകത്തിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മകൾക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംദ് ചൗഹാൻ എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തമിഴ്നാടിൽ സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു.

അതേസമയം കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌ സ്വയം നിരീക്ഷണത്തില്‍ പോയി.കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ബിപ്ലവ് ദേവ് ട്വിറ്ററിലൂടെ അറിയിച്ചു.

English summary
India covid cases reached 1,855,331, 50,000 new cases yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X