കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 80000 കടന്ന് കൊവിഡ് മരണം; 15000ത്തിലധികം മരണം 14 ദിവസത്തിനുള്ളില്‍; ആശങ്ക

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് മരണം 80000 കടന്നു. കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് മരണ നിരക്കും ക്രമാതീതമായി ഉയരുന്നത്. ഇക്കഴിഞ്ഞ 19 ദിവസം കൊണ്ടാണ് രാജ്യത്ത് 20000 പേര്‍ മരണപ്പെട്ടത്. പ്രതിദിനം ആയിരത്തിലധികം പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെടുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച്ച കൊവിഡ് രോഗത്തെ തുടര്‍ന്ന് 1070 പേര്‍ കൂടി മരണപ്പെട്ടതോടെയാണ് രാജ്യത്തെ കൊവിഡ് മരണം 80,737 ല്‍ എത്തിയത്.സെപ്തംബറിലെ ആദ്യം 14 ദിവസങ്ങളില്‍ ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് 1000 ത്തില്‍ താഴെയായത് ഒരു ദിവസം മാത്രമാണ്. സെപ്തംബര്‍ 6 ന് രാജ്യത്ത് 994 പേര്‍ക്കായിരുന്നു കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. 15364 പേര്‍ ഈ മാസമാണ് മരണപ്പെട്ടത്.

corona

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 80663 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 90000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ലോകത്ത് കൊവിഡ് മുക്തി നേടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബ്രസീലില്‍ 35.7 ലക്ഷം പേര്‍ കൊവിഡ് മുക്തി നേടിയപ്പോള്‍ ഇന്ത്യയില്‍ 38,49,152 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. യുഎസില്‍ ഇതിനകം 39.8 ലക്ഷം പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പ്രതിദിനം 22000 ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് രോഗികള്‍ 10 ലക്ഷം കടന്നിരിക്കുകയാണ്.

Recommended Video

cmsvideo
vaccine will be available only in 2024 | Oneindia Malayalam

തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 46912 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 5752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതര്‍ 508511 ആയി. തമിഴ്‌നാട്ടില്‍ ഇതുവരേയും 8434 പേരാണ് ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്.

ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണ

'സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്''സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്'

അനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കുംഅനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും

English summary
India covid death crossed 80000; last 20000 death come in just 19 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X