കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ കൊവിഡ് മരണങ്ങൾ, മോഡലിംഗ് മാറ്റങ്ങൾ സംഖ്യകളെ ബാധിക്കും: മുൻ ഐസിഎംആർ ശാസ്ത്രജ്ഞൻ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്ത് വിട്ട ഇന്ത്യയിലെ കോവിഡ് കണക്കുകളിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശാസ്ത്രജ്ഞൻ ഡോ രാമൻ ഗംഗാഖേദ്കർ. ഇത് വളരെ സങ്കീർണമായ കണക്കാണെന്നും ഇതിന് ഉത്തരങ്ങൾ ഒന്നും ഇല്ലാ എന്നുമായിരുന്നു ഗംഗാഖേദ്കറിന്റെ പ്രതികരണം. 2020-21 കാലഘട്ടത്തിൽ ഇന്ത്യയിൽ 47.4 ലക്ഷം പേര് കോവിഡ് മൂലം മരണപ്പെട്ടു എന്നായിരുന്നു ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ പറഞ്ഞത്.

രാജ്യം രേഖപ്പെടുത്തിയ ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 4.81 ലക്ഷത്തിന്റെ പത്തിരട്ടിയാണ് ഈ പുതിയ കണക്ക്. "134 കോടിയിലധികം ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ. ഇവിടെ, ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ, ഗുണനിലവാരം, ഡാറ്റ റിപ്പോർട്ടിംഗിന്റെ സമയക്രമം എന്നിവ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യാസപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഒരു അനുമാനം ഉപയോഗിക്കുന്നത് ഉചിതമായിരിക്കില്ല, " ഗംഗാഖേദ്കർ പറഞ്ഞു. ഉദാഹരണമായി ഇന്ത്യയിൽ എച്ച്ഐവിയുടെ വ്യാപനം കണക്കാക്കുമ്പോൾ ഇത്തരം റാൻഡം മോഡലിംഗ് പ്രാവർത്തികമാകില്ല എന്ന് കണക്കുകൾ നിരത്തി ഇദ്ദേഹം വാദിച്ചു.

കറുപ്പിന് ഇത്ര അഴകോ! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ

 coviddeath

ഇന്ത്യയിലെ എച്ച്ഐവി അണുബാധകളുടെ എണ്ണം കണക്കാക്കുമ്പോൾ, 2005-06 ൽ ഞങ്ങൾ ദേശീയ കുടുംബാരോഗ്യ സർവേയുമായി (എൻഎഫ്എച്ച്എസ്) യോജിച്ചു. അപ്പോൾ ലഭിച്ച റിസൾട്ട് ഞെട്ടിക്കുന്നത് ആയിരുന്നു. 2005ൽ രാജ്യത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണം 52.6 ലക്ഷം ആണ് എന്നായിരുന്നു ആ റിപ്പോർട്ട് സൂചിപ്പിച്ചത്. എന്നാൽ അനുമാനം എൻഎഫ്എച്ച്എസ് നിന്നുള്ള യഥാർത്ഥ ഡാറ്റ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചപ്പോൾ 2006-ൽ എച്ച്ഐവി കണക്ക് 25.4 ലക്ഷമായി കുറഞ്ഞു. നമ്മൾ ഡാറ്റകൾ ശേഖരിക്കുന്ന വിധം അനുസരിച്ച് ഇരിക്കും നമ്മുക്ക് ലഭിക്കുന്ന റിസൾട്ടും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനന- മരണങ്ങളുടെ രജിസ്ട്രി സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അല്ല. യഥാർത്ഥ കണക്കുകൾ ലഭ്യമല്ലാത്തതിന്റെ വലിയ കാരണങ്ങളിൽ ഒന്ന് ഇതായിരിക്കാം. നിരവധി പേര് അണുബാധയെ ഭയന്ന് പുറത്തുപോകാത്തതിനാൽ ചികിത്സയുടെ രോഗനിർണയം വൈകിയെന്നും ജനസംഖ്യയുടെ ഒരു വിഭാഗം അത്തരം മരണങ്ങൾക്കും സാക്ഷ്യം വഹിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ടിനെതിരെ നിരവധി പേരാണ് രം ഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ കോവിഡ് വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോ എൻ കെ അറോറ,.രാജ്യത്തെ മികച്ച ആരോഗ്യ വിദഗ്ധരായ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, നിതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോൾ, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ തുടങ്ങിയവർ ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ നിരാശ പ്രകടിപ്പിച്ചു.

'മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്', പിന്നെ എന്ത് പ്രതികാരമെന്ന് രാഹുൽ ഈശ്വർ'മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്', പിന്നെ എന്ത് പ്രതികാരമെന്ന് രാഹുൽ ഈശ്വർ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
The new figure is ten times the official Covid death toll of 4.81 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X