മൂന്നാം ദിവസവും 3,000 കടന്നു: രാജ്യത്ത് 3,688 പുതിയ കോവിഡ് കേസുകൾ; ആശങ്ക തുടരുന്നു
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പുതിയ കൊവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ 311 കേസുകൾ കൂടുതലാണിത്. ഇതോടെ, ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ 3000 കടന്നു.
50 മരണങ്ങളാണ് രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 5,23,803 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.

നിലവിൽ സജീവ കേസുകളുടെ എണ്ണം 0.04 ശതമാനവും രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,755 ആണ്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,33,377 ആയി ഉയർന്നു. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനവുമാണ്.
ഇന്ത്യയിൽ ഇതുവരെ 83.74 കോടി കോവിഡ് പരിശോധകൾ നടത്തി. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,96,640 പരിശോധകളാണ് നടത്തിയത്. അതേസമയം, രാജ്യത്ത് വാക്സിനേഷൻ നിലവിൽ തുടരുകയാണ്. ഇതുവരെ 188.89 കോടി ആളുകൾക്ക് വാക്സിൻ ഡോസുകൾ നൽകാൻ കഴിഞ്ഞു.
എന്നാൽ, തലസ്ഥാന നഗരമായി ഡൽഹിയിലും കേസുകൾ ഉയരുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 1,607 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളും ഇന്ന് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ആഴ്ചയിൽ മാത്രം 18,319 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച 3,377, വ്യാഴാഴ്ച 3,303, ബുധനാഴ്ച 2,927, ചൊവ്വാഴ്ച 2,483, തിങ്കളാഴ്ച 2,541 എന്നിങ്ങനെ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകകൾ.
ഇന്നലെ രാജ്യത്ത് 3,377 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60 മരണവും ഇതിനൊപ്പം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,753 ആയി മാറി. 17,801 പേരായിരുന്നു ഇന്നലെ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
അതേസമയം, ഇന്നലെ 2496 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ പുറത്തു വന്ന കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ രാജ്യത്ത് 4,25,30,622 പേർ രോഗമുക്തരായിരുന്നു. ഇന്നലെ 4,73,635 പരിശോധനകൾ നടത്തി. ഇന്നലെ, പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.71 ശതമാനമാണ്.












Click it and Unblock the Notifications