Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; മരണനിരക്കിലും ആശ്വാസം

കോവിഡ് മരണനിരക്കും കുറയുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച ആഘാതത്തിൽ ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണ്. പ്രതിദിന കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം കുറയുന്നതോടൊപ്പം രോഗമുക്തി നേടുന്നവരുട എണ്ണം ഉയർന്ന് തന്നെ നിൽക്കുന്നതും രാജ്യത്തിന് ആശ്വാസമാണ്. 1,32,364 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 2,07,071 പേർ രോഗമുക്തി നേടുകയും ചെയ്തു.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

covid 19

കോവിഡ് മരണനിരക്കും കുറയുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 2713 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് പ്രതിദിന കണക്കിൽ ക്രമാനുകതമായ കുറവ് രേഖപ്പെടുത്തിയപ്പോഴും മരണനിരക്ക് നാലായിരത്തിന് മുകളിൽ തന്നെ നിന്നത് ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ മരണനിരക്കും കുറയുകയാണ്.

Recommended Video

cmsvideo
    Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

    ഇതുവരെ 2,85,74,350 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,65,97,655 പേർ രോഗമുക്തി നേടിയപ്പോൾ 3,40,702 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 16,35,993 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കോവിഡ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 22,41,09,448 പേർ ഇതുവരെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു.

    കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.16 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അമ്പത്തിയഞ്ച് കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

    സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+