Get Updates
Get notified of breaking news, exclusive insights, and must-see stories!

1.86 ലക്ഷം പേർക്കുകൂടി കോവിഡ്; 44 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന നിരക്ക്

ഇതുവരെ 2,75,55,457 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 1,86,364 കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കാണിത്. അതേസമയം 2,59,459 പേർ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് മൂലം 3660 മരണംകൂടി സ്ഥിരീകരിച്ചു.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

covid 19

ഇതുവരെ 2,75,55,457 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,48,93,410 പേർ രോഗമുക്തി നേടിയപ്പോൾ 3,18,895 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23,43,152 പേരാണ് ചികിത്സയിൽ കഴിയുന്നത്. 20,57,20,660 പേർക്കാണ് ഇതുവരെ കോവിഡ് വാക്സിൻ വിതരണം ചെയ്തത്.

കോവിഡ് നിരക്ക് താഴേക്ക് വരുന്നതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനമാണ്. കഴിഞ്ഞ നാല് ദിവസവും പത്തിൽ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആഴ്ചയിലെ കണക്ക് പരിശോധിച്ചാൽ 10.42 ശതമാനമാണ്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.

Recommended Video

cmsvideo
    Covid Vaccination Certificate should not be shared on social media | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+