രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും രണ്ട് ലക്ഷത്തിന് മുകളിൽ; മരണ നിരക്കിൽ ആശങ്ക തുടരുന്നു
ഇന്ത്യയിൽ ഇതുവരെ 2,71,57,795 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,08,921 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നേടിയത് 2,95,955 പേരാണ്. ചൊവ്വാഴ്ച രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴേക്ക് എത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും കേസുകളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്ന് കുറവും രേഖപ്പെടുത്തി.

കോവിഡ് മരണനിരക്കിൽ രാജ്യത്ത് ആശങ്ക തുടരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തീവ്ര വ്യാപനത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. 4,157 മരണംകൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,11,388 ആയി.
ഇന്ത്യയിൽ ഇതുവരെ 2,71,57,795 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2,43,50,816 പേർ രോഗമുക്തി നേടുകയും 3,11,388 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 24,95,591 പേർ ചികിത്സയിലുണ്ട്. കോവിഡ് വാക്സിനേഷൻ 20 കോടി കടന്നു. 20,06,62,456 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
Recommended Video
കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ പകുതിയോളം ഇന്ത്യയിലാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.85 കോടി പിന്നിട്ടു. മരണസംഖ്യ 34.99 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 15 കോടി കടന്നു. രോഗികളുടെ എണ്ണത്തിൽ അമേരിക്ക ഇന്ത്യയ്ക്ക് മുന്നിൽ തുടരുകയാണ്. പ്രതിദിന കണക്കിൽ ഇന്ത്യയാണ് ഒന്നാമത്.












Click it and Unblock the Notifications