Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിൽ 2,11,298 പേർക്കുകൂടി കോവിഡ്

2,73,69,093 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് കാര്യമായ മാറ്റമില്ല. 24 മണിക്കൂറിൽ 2,11,298 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2,83,135 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം കോവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷത്തിന് താഴെ പോയിരുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നതാണ് ആശങ്ക തുടരാൻ കാരണം.

covid 19

കോവിഡ് മരണനിരക്കും ഉയർന്ന് തന്നെ തുടരുകയാണ്. 3,847 മരണമാണ് കോവിഡ് മൂലമെന്ന് ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,15,235 ആയി. 2,73,69,093 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 2,46,33,951 പേർ രോഗമുക്തി നേടിയപ്പോൾ 24,19,907 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്.

അതേസമയം സ്ഥിരീകരിക്കാത്ത കോവിഡ് കേസുകളും മരണങ്ങളും രാജ്യത്ത് ലക്ഷകണക്കിനായിരിക്കുമെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇതുവരെ 2,73,69,093 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ 15 മടങ്ങ് ആളുകൾക്ക് രോഗബാധയുണ്ടായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. മരണനിരക്ക് രണ്ട് മടങ്ങ് മുതൽ പത്ത് മടങ്ങ് വരെയുമായിരിക്കാം.

Recommended Video

cmsvideo
    Baba Ramdev gets Rs 1000 crore defamation notice for remarks on allopathy | Oneindia Malayalam

    നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്.. ബംഗാളിൽ എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലുളള രക്ഷാപ്രവർത്തനം..ചിത്രങ്ങൾ

    ഇന്ത്യയിൽ മാത്രമല്ല കർശനമായ നിരീക്ഷണമുണ്ടായിരുന്ന മറ്റ് പല രാജ്യങ്ങളിലും ഇത്തരത്തിൽ സ്ഥിരീകരിച്ചതിനേക്കാൾ വളരെ കൂടുതലായിരിക്കും കോവിഡ് ബാധിച്ചവരുടെ എണ്ണം. കാരണം ധാരാളം ആളുകൾ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും അവ പരീക്ഷിച്ചിട്ടില്ല. കോവിഡ് -19 ന്റെ ആഗോള മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടും വ്യക്തമാക്കുന്നു.

    സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+