കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ 24 മണിക്കൂറിൽ 2,61,500 പേർക്കുകൂടി കോവിഡ്; മരണനിരക്കും കുതിച്ചുയരുന്നു

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,38,423 പേർ രോഗമുക്തി നേ

Google Oneindia Malayalam News

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്നു. തുടർച്ചയായ നാലാം ദിവസവും ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. 2,61,500 പേർക്കാണ് പുതിയതായി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ഓരോ ദിവസവും തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം മരണനിരക്കും കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമാണ് ഇപ്പോൾ കൂടുതലായി പകരപ്പെടുന്നത്.

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,38,423 പേർ രോഗമുക്തി നേടി. നിലവിൽ 18,01,316 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. ഇന്ത്യയിൽ ഇതുവരെ 1,47,88,109 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1,28,09,643 പേർ രേഗമുക്തി നേടിയപ്പോൾ 1,77,150 പേർ മരണപ്പെട്ടു. കോവിഡ് മൂലം 1501 മരണങ്ങൾകൂടിയാണ് ഇന്ന് ചേർക്കപ്പെട്ടത്.

Covid 19

രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് വ്യാപനമാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശിൽ കര്‍ഫ്യൂ ആരംഭിച്ചു. മദ്ധ്യപ്രദേശിൽ കര്‍ഫ്യൂ ഏപ്രിൽ 26 വരെ നീട്ടി.കഴിഞ്ഞ ആറു ദിവസത്തിനിടെ രാജ്യത്ത് 11 ലക്ഷത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ പല നഗരങ്ങളും ലോക്കഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു. എങ്ങനെയും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്സിൻ സൗകര്യം ഇല്ലായിരുന്നു. വെൻറിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ഷാ ചൂണ്ടിക്കാട്ടി.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

കോവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താൻ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതീക്ഷ പങ്കുവെച്ചു. വാക്സിൻ ഉൽപാദനം കൂട്ടാനും ആശുപത്രികളിലെ കോവിഡ് കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
India covid numbers 2,61,500 new cases reported on past 24 hours on Sunday April 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X