ഇന്ത്യ ആശ്വാസതീരത്തേക്ക് അടുക്കുന്നു; 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 37,566 പേർക്ക്
ഇന്ത്യയിൽ ഇതുവരെ 3,03,16,897 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കോവിഡ് രോഗികളുടെ നാൽപ്പതിനായിരത്തിനും താഴെയെത്തിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 37,566 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 56,994 പേർ രോഗമുക്തി നേടുകയും ചെയ്തു. രണ്ടാം തരംഗത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന പോസിറ്റീവ് കണക്കാണിത്. കോവിഡ് മൂലം 907 മരണവും രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 3,03,16,897 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,93,66,601 പേർ രോഗമുക്തി നേടിയപ്പോൾ 3,97,637 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. മരണസംഖ്യ വരും ദിവസങ്ങളിൽ തന്നെ നാല് ലക്ഷം കടക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ 5,52,659 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ചികിത്സയിൽ കഴിയുന്നത്.
Recommended Video
കേരളമാണ് പ്രതിദിന കോവിഡ് കേസുകളിൽ ഇപ്പോൾ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. ഇന്ത്യയിൽ 37,566 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 8063 കേരളത്തിലാണ്. 11,529 പേരാണ് ഇന്നലെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ശതമാനം ആണ്.












Click it and Unblock the Notifications