Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 42,640 പേർക്ക്;91 ദിവസത്തിന് ശേഷം ആദ്യം

രാജ്യത്ത് 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 42,640 പേർക്ക്;91 ദിവസത്തിന് ശേഷം ആദ്യം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് മുക്തി നേടി ഇന്ത്യ. രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 42640 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം കോവിഡ് ബാധിച്ച 81839 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു.

covid 19

മരണനിരക്കും കുറയുന്നത് ആശ്വാസമാണ്. 1167 മരണംകൂടി കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 2,99,77,861 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,89,26,038 പേർ രോഗമുക്തി നേടിയപ്പോൾ 3,89,302 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ 6,62,521 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 38.88 ലക്ഷം പേർ മരിച്ചു. പതിനാറ് കോടി നാൽപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

Recommended Video

cmsvideo
    AIIMS warns of impending third wave

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

    കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. 7499 പേർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി.

    ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+