രാജ്യത്ത് 24 മണിക്കൂറിൽ 46,148 പേർക്കുകൂടി കോവിഡ്; 979 മരണം
ചികിത്സയിലായിരുന്ന 58578 പേർ ഇന്നലെ മാത്രം രോഗമുക്തി നേടുകയും ചെയ്തു
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായി മുക്തി നേടാനാകാതെ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിൽ 46,148 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം അമ്പതാനായിരത്തിന് മുകളിൽ പോയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരാശരി അമ്പതിനായിരത്തിനടുത്താണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ.

ചികിത്സയിലായിരുന്ന 58578 പേർ ഇന്നലെ മാത്രം രോഗമുക്തി നേടുകയും ചെയ്തു. അതേസമയം കോവിഡ് മരണനിരക്ക് ആയിരത്തിന് താഴെയെത്തിയതും ആശ്വാസമാണ്. 979 മരണമാണ് ഇന്നലെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിനൊപ്പം മരണസംഖ്യയിലും ആനുപാതികമായ മാറ്റമുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
Recommended Video
രാജ്യത്ത് ഇതുവരെ 3,02,79,331കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,93,09,607 പേർ രോഗമുക്തി നേടിയപ്പോൾ 3,96,730 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ 5,72,994 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്. 96.80 ശതമാനമാണ് രാജ്യത്ത് റിക്കവറി റേറ്റ്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18.18 കോടി കടന്നു. വേൾഡോമീറ്റർ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.38 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു












Click it and Unblock the Notifications