കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 62480 പേർക്ക്; മരണനിരക്കിലും ആശ്വാസം

1,587 മരണമാണ് കോവിഡ് മൂലമാണെന്ന് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് മുക്തി നേടുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണവും പുതിയ കേസുകളുടെ എണ്ണവും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 62,480 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 88,977 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7,98,656 ആയി. 73 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിന് താഴേക്ക് എത്തുന്നത്.

covid 19

കോവിഡ് മരണനിരക്കിലും ഇപ്പോൾ ആശ്വാസ കണക്കുകളാണ് പുറത്തുവരുന്നത്. 1,587 മരണമാണ് കോവിഡ് മൂലമാണെന്ന് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. നേരത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും വലിയ രീതിയിൽ തന്നെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് ആശങ്കയ്ക്ക് കാരണമായിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ അസാധരമായ നിലയിൽ മരണസംഖ്യ ഉയരുകയായിരുന്നു.

Recommended Video

cmsvideo
Third wave of pandemic starts in India within one month

രാജ്യത്ത് ഇതുവരെ 2,97,62,793 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 2,85,80,647 പേർ രോഗമുക്തി നേടിയപ്പോൾ 3,83,490 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,98,656 പേർ ഇപ്പോൾ കോവിഡ് ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണ്. 26,89,60,399 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. 38.48 ലക്ഷം പേരാണ് ആകെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16.26 കോടി പേർ ആകെ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
India covid numbers 62480 new cases reported on June 18 latest update with tpr and death toll stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X