Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും താഴേക്ക്; 70421 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും താഴേക്ക്; 70421 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് മുക്തി നേടുകയാണ് ഇന്ത്യ. നാല് ലക്ഷം വരെയെത്തിയ പ്രതിദിന നിരക്കിൽ നിന്നും ഇപ്പോൾ താഴേക്കാണ് രോഗികളുടെ എണ്ണം പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70421 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
    India records 70,421 new Covid-19 cases
    covid 19

    അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,19,501 പേർ രോഗമുക്തി നേടി. എന്നാൽ മരണസംഖ്യയിൽ ഇപ്പോഴും ആശങ്ക തുടരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് മാത്രം 3921 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിദിന മരണസംഖ്യ ആറായിരത്തിന് മുകളിൽ വരെ എത്തിയിരുന്നു. ആഗോള തലത്തിൽ തന്നെ രാജ്യത്ത് ഇത്രയുമധികം മരണങ്ങൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

    രാജ്യത്ത് ഇതുവരെ 2,95,10,410 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,81,62,947 പേർ രോഗമുക്തി നേടിയപ്പോൾ 3,74,305 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും പത്ത് ലക്ഷത്തിന് താഴെയെത്തി. 9,73,158 പേരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

    തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 8000ത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 38.18 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി കടന്നു.

    എത്‌നിക് ഗ്ലാമറസ് ലുക്കിൽ ജാക്വുലിൻ ഫെർണാണ്ടസ്; ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+