Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുമുടിയിറങ്ങി കോവിഡ് കേസുകൾ; രാജ്യത്ത് ഇന്നും പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെ

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,62,664 പേർ രോഗമുക്തി നേടുകയും ചെയ്തു

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതത്തിൽ പതിയെ മുക്തിമായി വരുകയാണ് ഇന്ത്യ. പ്രതിദിന പോസിറ്റിവ് കേസുകളും മരണനിരക്കും കുത്തനെ ഉയർന്നിരുന്ന സാഹചര്യത്തിൽ ദിവസങ്ങൾക്കിപ്പുറം ആശ്വാസത്തിന്രെ കണക്കുകളാണ് പുറത്തു വരുന്നത്. 92,596 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പോസിറ്റിവ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ റിപ്പോർട്ട് ചെയ്യുന്നത്.

covid 19

അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,62,664 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ വളരെ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. ഇത് ആശ്വാസത്തിന് കാരണമാകുന്നു. 2219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ രേഖപ്പെടുത്തുന്നതും ഗൗരവകരമായ സംഖ്യയയാണ് വിലയിരുത്തപ്പെടുന്നത്.

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

രാജ്യത്ത് ഇതുവരെ 2,90,89,069 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,75,04,126 പേർ രോഗമുക്തി നേടിയപ്പോൾ 3,53,528 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,31,415 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. കോവിഡ് വാക്സിനേഷൻ 23,90,58,360 പേർക്കും ലഭിച്ചു.

ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോസുമായി പായല്‍ രജ്പുത്; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+