കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് മരണനിരക്കും ഉയരുന്നു; ആശങ്കയിൽ രാജ്യത്തെ പ്രധാന നഗരങ്ങൾ

അയ്യായിരത്തോളം മരണങ്ങളിൽ 50% മരണവും അഹമ്മദാബാദിലാണ്

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനാകതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യ. മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതോടൊപ്പം തന്നെ ആശങ്ക വർധിപ്പിക്കുകയാണ് കോവിഡ് മരണ നിരക്ക് ഉയരുന്നത്. ഇന്ത്യയിലെ പത്തിലധികം ജില്ലകളിൽ 2500ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദാണ് ഏറ്റവും ഒടുവിൽ പട്ടികയിൽ ഇടം പിടിച്ചത്.

സംസ്ഥാനത്തിന്റെ പകുതി ഭാരം വഹിച്ച ഇന്ത്യയിലെ ഒരേയൊരു പ്രത്യേകത ജില്ലയ്ക്കും ലഭിച്ചു. അയ്യായിരത്തോളം മരണങ്ങളിൽ 50% മരണവും അഹമ്മദാബാദിലാണ്. തമിഴ്‌നാടിന്റെ ഓരോ മൂന്നു മരണങ്ങളിൽ ഒന്ന് ചെന്നൈയും നാലിൽ ഒന്ന് മുംബൈയും റിപ്പോർട്ട് ചെയ്യുന്നു.

Covid 19

മരണനിരക്കിൽ മുന്നിൽ അഹമ്മദാബാദാണ്. 2.7 ശതമാനമാണ് അഹമ്മദാബാദിലെ മരണനിരക്ക്. 2568 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രണ്ടാമതുള്ള മുംബൈയിൽ ഇതുവരെ 12,250 പേർ കോവിഡ് മൂലം മരിച്ചു. 2.2 ശതമാനമാണ് മഹാനഗരത്തിലെ മരണനിരക്ക്. രണ്ട് ശതമാനത്തിന് മുകളിൽ മരണനിരക്കുള്ള മൂന്നാമത്തെ നഗരം കൊൽക്കത്തയാണ് (2.1). 3191 പേർ ഇതുവരെ കൊൽക്കത്തയിൽ മരണപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. അതിവേഗം ഉയരുന്ന രോഗവ്യാപനം ആശങ്കയും വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,34,692 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 1,45,26,609 ആയി.

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,23,354 പേർ രോഗമുക്തി നേടിയത് ആശ്വാസമാണെങ്കിലും രോഗികളുടെ എണ്ണത്തിലെ വലിയ വർധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1,341 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,26,71,220 പേർ രോഗമുക്തി നേടിയപ്പോൾ 1.75,649 പേരാണ് മരണപ്പെട്ടത്. നിലവിൽ 16,79,740 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവും കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. 19,486 പേർക്കാണ് ഡൽഹിയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 63,729 പേർക്കും രോഗം ബാധിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇരു സംസ്ഥാനങ്ങളിലും രോഗനിരക്ക് ഇത്രയും ഉയരുന്നത്. 803623 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ മഹാരാഷ്ട്രയിലത് 3703584 ആണ്.

സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Top seer at kumbhamela lost his life because of virus | Oneindia Malayalam

English summary
India covid numbers fatality rate increases in Major cities including Ahmedabad Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X