രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ വീണ്ടും കൂടി; 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 45,951 പേർക്ക്
817 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 45,951 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം 60,729 രോഗമുക്തി നേടുകയും ചെയ്തു. ചൊവ്വാഴ്ച കോവിഡ് കേസുകൾ നാൽപതിനായിരത്തിന് താഴെയെത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. 817 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 3,03,62,848 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,94,27,330 പേർ രോഗമുക്തി നേടിയപ്പോൾ 3,98,454 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. വരും ദിവസങ്ങളിൽ തന്നെ മരണസംഖ്യ നാല് ലക്ഷം കടക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 5,37,064 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് റിക്കവറി റേറ്റ് 96 ശതമാനത്തിന് മുകളിലാണ്.
കേരളത്തിലാണ് നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 13550 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Recommended Video
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.67 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് അറുപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications