കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കോവിഡ്‌ രോഗികളുടെ എണ്ണം 76 ലക്ഷം കവിഞ്ഞു. പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവ്‌

Google Oneindia Malayalam News

ഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പുതിയ കൊവിഡ്‌ കേസുകളാണ്‌ ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതോടെ മൊത്തം കൊവിഡ്‌ കേസുകളുടെ എണ്ണം 76.5 ലക്ഷമായി. 717 പേര്‍ കൊവിഡ്‌ ബാധിച്ചു മരിച്ചു. മൊത്തം മരണ സംഖ്യ 1,15,914 ആയി . കഴിഞ്ഞ ജൂലൈ അവസാനത്തിന്‌ ശേഷം ആദ്യമായാണ്‌ ഇന്ത്യയില്‍ പ്രതിദിന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ ഇത്രയേറെ കുറവ്‌ കാണുന്നത്‌. കഴിഞ്ഞ സെപ്‌റ്റംബര്‍ മാസത്തില്‍ ഒരു ദിവസം 90000 കേസുകള്‍ വരെ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു .

പാകിസ്താനിലെ കുഴപ്പങ്ങള്‍ക്ക് കാരണം ഇതാണ്... സൈന്യവും പോലീസും നേര്‍ക്കുനേര്‍... പൊട്ടിത്തെറിപാകിസ്താനിലെ കുഴപ്പങ്ങള്‍ക്ക് കാരണം ഇതാണ്... സൈന്യവും പോലീസും നേര്‍ക്കുനേര്‍... പൊട്ടിത്തെറി

നിലവില്‍ ദിവസേനെ കൊവിഡ്‌ ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍, രാജ്യത്ത്‌ കൊവിഡ്‌ രോഗത്തില്‍നിന്നും മുക്തമാകുന്നു എന്നത്‌ ആശ്വാസകരമായ വാര്‍ത്തയാണ്‌ . രാജ്യത്തെ കൊവിഡ്‌ ഭേദമാകുന്നവരുടെ നിരക്ക്‌ 88.8 ശതമനമാണ്‌ . 1.5 ശതമാനമാണ്‌ മരണനിരക്ക്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡില്‍ നിന്നും മുക്തമായതും ഇന്ത്യയിലാണ്‌ 67.95ലക്ഷം ആളുകള്‍ക്ക്‌ ഇതുവരെ രാജ്യത്ത്‌ കൊവിഡ്‌ നെഗറ്റീവായി.

covid

രാജ്യത്ത്‌ ദിവസേനെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മഹാരാഷ്ട്രയിലാണ്‌ . എണ്ണായിരത്തിലധികം ആളുകള്‍ക്കാണ്‌ മഹാരാഷ്ട്രയില്‍ ദിവസേനെ കൊവിഡ്‌ രോഗം ബാധിക്കുന്നത്‌. കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ്‌ പ്രതിദിന കണക്ക്‌ ഉയര്‍ന്ന നിലയിലാണ്‌ .രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ കൊവിഡ്‌ ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്‌ .ലക്ഷത്തിലധികം
രോഗ ബാധിതരാണ്‌ മഹാരാഷ്ട്രയില്‍ മാത്രമുള്ളത്‌.

ബിജെപി നേതാക്കളുടെ അവഗണന; ആത്മഹത്യയുടെ വക്കിലെന്ന് ബിജെപിയുടെ കൗണ്‍സിലര്‍... രാജിക്കത്ത്ബിജെപി നേതാക്കളുടെ അവഗണന; ആത്മഹത്യയുടെ വക്കിലെന്ന് ബിജെപിയുടെ കൗണ്‍സിലര്‍... രാജിക്കത്ത്

ലോകത്ത്‌ ഇതുവരെ 4 കോടിയിലധികം ആളുകള്‍ക്ക്‌ കൊവിഡ്‌ ബാധിച്ചു. 11 ലക്ഷത്തിലധികം പേര്‍ കൊവിഡ്‌ ബാധിച്ചു മരിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌‌ കൊവിഡ്‌ ബാധിച്ച രാജ്യം അമേരിക്കയാണ്‌. 85 ലക്ഷത്തിലധികം ആളുകള്‍ക്കാണ്‌ അമേരിക്കയില്‍ ഇതുവരെ കോവിഡ്‌ രോഗം സ്ഥിരീകരിച്ചത്‌.ഏറ്റവും കൂടുതല്‍ മരണനിരക്കും അമേരിക്കയിലാണ്‌. ഇതുവരെ 11 ലക്ഷത്തിലധികം പേരാണ്‌ അമേരിക്കയില്‍ മാത്രം കൊവിഡ്‌ ബാധിച്ച്‌ മരിച്ചത .ലോകത്ത്‌ കൊവിഡ്‌ രോഗ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ.

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി?; പാകിസ്താനില്‍ അഭ്യന്തര യുദ്ധമെന്ന് അഭ്യൂഹംസിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി?; പാകിസ്താനില്‍ അഭ്യന്തര യുദ്ധമെന്ന് അഭ്യൂഹം

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

English summary
India covid rate at 76.5 lackh 717 people died in one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X