കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 66 ലക്ഷം കടന്ന് കൊവിഡ്; 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനം പ്രതി ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 66 ലക്ഷം കടന്നിരിക്കുകയാണ്. 66,23,816 പേര്‍ക്ക് ഇതുവരേയും രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 903 പേര്‍ കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. 1,02,685 പേര്‍ ഇതുവരേയും മരണപ്പെട്ടു.

corona

9,34,427 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 55,86,704 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച്ച 13702 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 14,43,409 ആയി. അതില്‍ 11 ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തി നേടി. 2,55,281 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ മുംബൈയില്‍ കൊവിഡ് കേലുകള്‍ ദിനം പ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 2109 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടിയ നിരക്കില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. ലോകത്ത് ഇതുവരേയും 3.5 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,041,780 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു26,619,892 പേര്‍ക്ക് കൊവിഡ് മുക്തി

ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; 4 പേര്‍ക്ക് പരിക്ക്തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; 4 പേര്‍ക്ക് പരിക്ക്

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
india coronavirus total number crossed 66 lakh; new 74,442 covid 19 positive cases confirmed within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X