കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരണത്തില്‍ നടുങ്ങി മഹാരാഷ്ട്ര; ഇന്ന് മാത്രം മരിച്ചത് 920 രോഗികള്‍, ഉയര്‍ന്ന നിരക്ക്

Google Oneindia Malayalam News

മുംബൈ: കൊവിഡ് മരണത്തില്‍ നടുങ്ങി മഹാരാഷ്ട്ര. സംസ്ഥാനത്ത് ബുധനാഴ്ച മാത്രം കൊവിഡ് ബാധിച്ച് 920 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഇന്ന് മാത്രം 57000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ദിവസങ്ങളോളമായി ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

covid

2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്

മുംബൈയില്‍ മാത്രം 3879 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 77ഉം. പൂനയെില്‍ മാത്രം ഇന്ന് 9084 പേര്‍ക്കാണ് രോഗം ബാധിച്ചത്. 93 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് നിലവില്‍ 6.41 കൊവിഡ് രോഗികളാണ് ചികിത്സയിസലുള്ളത്. അതേസമയം, രാജ്യത്ത് ദിവസേന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്ക സംസ്ഥാനങ്ങളിലും 40000 അടുത്ത് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ലരണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ല

അതേസമയം, കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
India Covid Update: 920 people died of Covid today In Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X