Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ആശ്വാസം; കഴിഞ്ഞ 24 മണിക്കൂറില്‍ 30000ല്‍ താഴെ കൊവിഡ് കേസുകള്‍, 125 ദിവസത്തിന് ശേഷം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,314 പേര്‍ത്ത് കൊവിഡ് സ്ഥിരീകരിച്ചു. 125 ദിവസത്തിന് ശേഷം ഇത് ആദ്യമായാണ് 30000ല്‍ താഴെ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ സമയത്ത് ഇന്ത്യയില്‍ 373 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 111 ദിവസങ്ങള്‍ക്ക് ശേഷമാണ് മരണ സംഖ്യ 400ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കണക്കുകള്‍ രാജ്യത്തിന് ആശ്വാസം പകരുന്ന ഒന്നാണ്.

ഇതിന് മുമ്പ് മാര്‍ച്ച് 16ന് മുമ്പാണ് 30000ല്‍ താഴെ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണ്. ആഴ്ചയിലെ അവസാനത്തെ ദിവസം നടക്കുന്ന പരിശോധനയിലെ കുറവും ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 38,000 കൂടുതല്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

covid

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

അതേസമയം, കേരളത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ശരാശരി 13000ഓളം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇപ്പോള്‍ 95,600 കേസുകളാണുള്ളത്. വടക്ക് കിഴക്കന്‍ മേഖലയിലാണ് ആശങ്ക നിലനില്‍ക്കുന്ന മറ്റൊരു മേഖല. ഈ മേഖലയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ ക്രമേണ ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മണിപ്പൂരില്‍ 30 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പത്തെ ആഴ്ച 26.6 ശതമാനമായിരുന്നു. വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ആരുണാചല്‍ പ്രദേശിലും കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ആഴ്ച 24 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരുന്നതെങ്കില്‍, അത് ഈ ആഴ്ച 44 ശതമാനമായി ഉയര്‍ന്നു.

ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+