ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 10542 രോഗികള്‍
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10542 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്. രാജ്യത്ത് ഇപ്പോള്‍ 63,562 കൊവിഡ് രോഗികളാണുള്ളത്.കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 38 ശതമാനം കൂടുതലാണ്.

അടുത്ത കാലത്തായി ആദ്യമായാണ് കൊവിഡ് കേസുകള്‍ 10000 കടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ 7000ന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൊവ്വാഴ്ച്ച 9000 കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലും പഞ്ചാബിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും കഴിഞ്ഞ ദിവസം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെ തന്നെ കേരളം പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം.
ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയയ്ക്കണം. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണ്.












Click it and Unblock the Notifications