കൊവിഡ്: കഴിഞ്ഞ 24 മണിക്കൂറില്‍ 2.57 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചു, 4194 മരണം
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലും രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 257299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

4194 പേരാണ് ഈ സമയത്ത് കൊവിഡ് മൂലം മരിച്ചത്. 357630 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 26289290 ആയി. ആകെ രോഗമുക്തര്‍ 23070,365 ആണ്. ആകെ മരണം 295525. നിലവില്‍ 2923400 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, മഹാരാഷ്ട്രയില്‍ 29644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 44493 ആണ്. 555 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5527092 ആണ്. 507081 പേര്‍ ആകെ രോഗമുക്തരായി. ആകെ മരണം 86618 ആണ്. നിലവില്‍ 367121 പേരാണ് സംസ്ഥാനത്തെ ആകെ രോഗികള്‍.
Recommended Video
തമിഴ്നാട്ടില്‍ 36184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 467 പേര്‍ മരിച്ചു. 24478 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗമുക്തര്‍ 1476761. തമിഴ്‌നാട്ടില്‍ ആകെ മരിച്ചത് 19598 പേരാണ്. നിലവില്‍ സംസ്ഥാനത്ത് 274629 പേര്‍ ചികിത്സയിലുണ്ട്.
ഇതിനിടെ കേരളത്തില്‍ കഴിഞ്ഞ ദിവസം 29673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 133558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്.












Click it and Unblock the Notifications