രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 20528 പേര്‍ക്ക് കൊവിഡ്; 49 മരണം
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 20528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 മരണമാണ് ഇതേ സമയത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 1,43,449 ആണ്. അതേസമയം, ഇന്ത്യയിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള രണ്ട് പേര്‍ക്ക് സിംഗപ്പൂരില്‍ ഒമൈക്രോണ്‍ സബ് വേരിയന്റ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 4,37,50,599 ആയി ഉയര്‍ന്നു. അതേസമയം, മരണസംഖ്യ 5,25,709 ആയി ഉയര്‍ന്നു. അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ വാക്സിനേഷന്‍ 200 കോടിയിലേക്ക് കടക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജനുവരി 16 നാണ് ഇന്ത്യന്‍ നിര്‍മിത വാക്സിനുകളായ കൊവാക്സിനും കൊവിഷീല്‍ഡും വിതരണം ചെയ്തു തുടങ്ങിയത്.












Click it and Unblock the Notifications