കൊവിഡ് കേസുകള്‍ കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 42,909 പേര്‍ക്ക് രോഗം, 380 മരണം
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 42,909 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്ത് 380 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തു വിട്ടത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ് 29,836 പേര്‍ക്കാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 75 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗികളുള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3510 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 131 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇനി 56,366 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തും മഹാരാഷ്ട്രയിലാണ്.
കേരളത്തിലെ സ്ഥിതിയാണ് ഏറ്റവും ഗുരുതരം, ദിവസേന 30,000 കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 2,13,113 രോഗികളും കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രാത്രി കാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രണളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. കൂടാതെ വാരാന്ത്യ ലോക്ക് ഡൗണും പുനരാരംഭിച്ചിരുന്നു. വാക്‌സിനേഷന്‍ കൂട്ടാനുള്ള നടപടികളും നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications