Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ രണ്ടര ലക്ഷത്തിലേക്ക്..ഒമൈക്രോൺ കേസുകൾ 5488

ദില്ലി; പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചത്തെ കേസിനേക്കാൾ 27 ശതമാനം വർധവാണ് റിപ്പോർട്ട് ചെയ്തത്. മേയ് 26ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.നിലവിൽ 11,17,531 പേരാണ് ചികിത്സയിൽ ഉള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.11% ആയി ഉയർന്നു.ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.08 ശതമാനമാണ്.

 coronavirus32-1593075132-1642001533.jpg -Properties Reuse Image

ഇരുപത്തിനാല് മണിക്കൂറിനിടെ 380 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,85,935 ആയി. 84,825 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,47,15,361 ആയി. ദേശീയ രോഗമുക്തി നിരക്ക് 95.59 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 10.80 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,86,935 പരിശോധനകൾ നടത്തി. ആകെ 69.73 കോടി (69,73,11,627) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിൽ 76 ലക്ഷത്തിലധികം (76,32,024) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 154.61 കോടി (1,54,61,39,465) കടന്നു. 1,65,65,942 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 157.36 കോടിയിലധികം (1,57,36,18,605) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.15.75 കോടിയിൽ അധികം (15,75,22,876) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Recommended Video

cmsvideo
    Omicron cluster formed in Pathanamthitta nursing college 76 new cases reported

    അതേസമയം രാജ്യത്തെ ഒമൈക്രോൺ കേസുകൾ 5,488 ആയി ഉയർന്നു. മഹാരാഷ്ട്ര (1,367), രാജസ്ഥാൻ (792) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഡൽഹി 549, കേരളം 486, കർണാടക 479, പശ്ചിമ ബംഗാൾ 294, യുപി 275 എന്നിങ്ങനെയാണ് കേസുകൾ കൂടുതൽ ഉള്ള മറ്റ് സംസ്ഥാനങ്ങൾ.

    കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലും അവലോകന യോഗം ചേരുന്നുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യവിദഗ്ദർ നൽകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+