കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ചികിത്സയിൽ ഉള്ള രോഗികൾ 22,02,472 പേർ..24 മണിക്കൂറിനിടെ 2,86,364 പേർക്ക് രോഗം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.86 ലക്ഷം (2,86,364) പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 3.06 ലക്ഷം (3,06,357) പേർ രോഗമുക്തരായി.ദേശീയ രോഗമുക്തി നിരക്ക് 93.33 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 22 ലക്ഷമായി (22,02,472) കുറഞ്ഞു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.46 ശതമാനമാണ് ഇത്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഉയർന്നിട്ടിട്ടുണ്ട്. നിലവിൽ 19.59 ശതമാനമാണ് പ്രതിദിന ടി പി ആർ. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 17.75 ശതമാനമാണ്.

covid-1641830022-1643200614.j

ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.46 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,62,261 പരിശോധനകൾ നടത്തി. ആകെ 72.21 കോടി (72,21,66,248 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിൽ 22 ലക്ഷത്തിലധികം (22,35,267) ) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 163.84 കോടി (1,63,84,39,207 ) കടന്നു. 1,78,47,482 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 163.71 കോടിയിലധികം (1,63,71,18,725) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.13.60 കോടിയിൽ അധികം (13,60,98,246) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

അതേസമയം കേസുകൾ കൂടുമ്പോഴും മിക്ക സംസ്ഥാനങ്ങളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിൽ ഏകദേശം 90,000 സജീവ കേസുകളുണ്ട്. എന്നാൽ ആശുപത്രികളിൽ 84,000 കിടക്കകൾ ഇപ്പോഴും ലഭ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു..

കേരളത്തിൽ നിലവിൽ സജീവ കേസുകൾ 2,60,000 ആണ്. എന്നിരുന്നാലും, ഏകദേശം 3.5 % പേരെ മാത്രമാണ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ/സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചത്. നേരത്തേ കൊവിഡ് രണ്ടാം തരംഗത്തിനിടെ ഏകദേശം 8 % പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അതേസമയം മരണ സംഖ്യയിലും കുറവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ 30 നും 35 നും ഇടയിൽ മരണമാണ് സ്ഥിരീകരിക്കുന്നത്. വീടുകളിലുള്ള നിരീക്ഷണത്തേയാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കർണാടകത്തിൽ രണ്ടാം തരംഗത്തിൽ 21 ശതമാനം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അത് 5 ശതമാനമാണ്.ഒന്നും രണ്ടും തരംഗങ്ങളിൽ, യഥാക്രമം 2020 ഒക്ടോബർ 10, (1,20,929), മെയ് 15, 2021 (6,05,494) തീയതികളിലാണ് ഏറ്റവും കൂടുതൽ സജീവമായ കേസുകൾ രേഖപ്പെടുത്തിയത്. എന്നാൽ മൂന്നാം തരംഗത്തിൽ, സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ രോഗികൾ 3,62,487 ആണ്. തെലങ്കാനയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറവാണ്.

തമിഴ്നാട്ടിൽ രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ മരണ സംഖ്യ കുറവാണ്.
2021 മാർച്ച് 19 നും മെയ് 21 നും ഇടയിൽ (കേസുകൾ സംസ്ഥാനത്ത് 9.08 ലക്ഷം കേസുകളും 7,025 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിലെ മഹാരാഷ്ട്രയിൽ 37,741 ബെഡുകൾ ഇപ്പോഴും ലഭ്യമാണ്. 4,011 പേരെ മാത്രമാണ് ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

English summary
India covid updates;2,86,384 new cases recorded in the last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X