മുംബൈയിൽ നാലാം തരംഗം? കേസുകൾ കുത്തനെ ഉയരുന്നു..രാജ്യത്ത് 3,714 പുതിയ രോഗികൾ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3714 കൊവിഡ് കേസുകൾ. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,976 ആയി. 7 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്. 2,513 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 4,26,33,365 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 3,07,716 പരിശോധനകളാണ് നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 85.32 കോടിയിൽ അധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.97 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.21 ശതമാനമാനവും.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1036 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം പുതിയ 676 കേസുകൾ ആണ് സ്ഥിരീകരിച്ചത്. അതായാത് സംസ്ഥാനത്തെ രോഗികളുടെ 60 ശതമാനവും മുംബൈയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. താനെ 17.17 ശതമാനം പൂനെ 7.42 ശതമാനം റായ്ഗഡ് 3.36 ശതമാനം പാർഘട് 2 ശതമാനം എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കേസുകളുകൾ. ഇവിടങ്ങളിലെ പ്രതിദിന രോഗ സ്ഥിരികരണ നിരക്ക് 3 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലാണ്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധകൾ കൂട്ടാൻ പ്രാദേശിക ഭരണകുടങ്ങളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കേസുകളുടെ തുടർച്ചയായ വർദ്ധനവ് അവലോകനം ചെയ്യുന്നതിനായി മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. ഒമിക്രോൺ വകഭേദമാണ് രോഗികൾ സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗത്തിലുള്ള വ്യാപനമാണ് നടക്കുന്നതെന്ന് അധികൃതർ പറയുന്നു. കേസുകൾ ഉയരുന്നതോടെ പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കിയേക്കും.
മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് കഴിഞ്ഞാഴ്ച സംസ്ഥാന കൊവിഡ് ടാസ്ക് ഫോഴ്സ് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. കൊവിഡ് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 1 നായിരുന്നു മാസ്കിൽ ഇളവ് നൽകിയത്. അതേസമയം പരിശോധനകൾ കൂട്ടാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കത്തെഴുതിയിട്ടുണ്ട്.
അതിനിടെ കേരളത്തിലും കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായത്. ഇന്നലെ മാത്രം 1494 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെ തുടരുകയാണ്. കൊവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിൻറെ നിലവിലെ വിലയിരുത്തൽ.
അതിനിടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 194.27 കോടി (1,94,27,16,543) കടന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. 2,47,93,056 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ഇതുവരെ 3.45 കോടിയിൽ കൂടുതൽ (3,45,58,366) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 16 മുതലായിരുന്നു ആരംഭിച്ചത്.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.14.65 കോടിയിൽ അധികം (14,65,13,180) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications