രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന; പുതിയ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,615 പേർക്ക്
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3000 രോഗികളുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,615 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,27,23,558 ആയി. ചൊവ്വാഴ്ച 27,409 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 3,70,240 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.87% ശതമാനമാണ്.

514 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,09,872 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,988 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,18,43,446 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.94%.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,51,677 പരിശോധനകൾ നടത്തി. ആകെ 75.42 കോടിയിൽ അധികം (75,42,84,979) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 3.32 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45 ശതമാനമാണ്.
ഡിസംബർ അവസാനത്തോടെയായിരുന്നു രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അലയടിച്ചത്. ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമൈക്രോൺ ആയിരുന്നു മൂന്നാം തരംഗത്തിന് കാരണമായത്. ജനവരി ആദ്യത്തോടെ പ്രതിദിന കേസുകൾ ഒരു ലക്ഷമായി. ജനവരി ഏഴിന് 1, 17 ,100 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ജനവരി 21 ആയപ്പോഴേക്കും കേസുകൾ 3 ലക്ഷം കടന്നു. ജനവരി 23 നായിരുന്നു മൂന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 3,47,254 കേസുകളായിരുന്നു സ്ഥിരീകരിച്ചത്.
മൂന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരുന്ന കേരളത്തിൽ കേസുകൾ കുത്തനെ കുറഞ്ഞു. ചൊവ്വാഴ്ച 11,776 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,52,101 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതോടെ 1,23,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,40,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിരുന്നു.
Recommended Video
മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയിൽ 2813 കേസുകളായിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 351 കേസുകൾ ഒമൈക്രോൺ മൂലമാണ്. 35 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1,43,451 ആയി. ദില്ലിയിൽ പുതിയ 756 കേസുകളും 5 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകത്തിൽ പുതുതായി 1405 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ 41.54 ലക്ഷത്തിലധികം (41,54,476) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 173.86 കോടി (1,73,86,81,675) കടന്നു. 1,95,98,966 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 171.48 കോടിയിലധികം (1,71,48,89,260) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
11.88 കോടിയിൽ അധികം (11,88,59,356) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications