ഉത്പാദനവും വിതരണവും കൂടി; ഡിസംബറോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാകുമെന്ന് വിദഗ്ധ സമിതി
നിലവിലെ സ്ഥിതി തുടർന്നാൽ ഡിസംബറിനുള്ളിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കാനാകുമെന്ന് വിദഗ്ധർ
ന്യൂഡൽഹി: കോവിഡ് രോഗത്തിനെതിരായ ശക്തമായ പോരാട്ടത്തിലാണ് ലോകവും രാജ്യവും. വൈറസ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകമായ വാക്സിനേഷനും ധൃതഗതിയിൽ തന്നെ പുരോഗമിക്കുന്നു. ഉത്പാദനവും വിതരണവും വർധിച്ചതോടെ കൂടുതൽ ആളുകൾക്ക് വാക്സിൻ ലഭ്യമായി തുടങ്ങി. നിലവിലെ സ്ഥിതി തുടർന്നാൽ ഡിസംബറിനുള്ളിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കാനാകുമെന്ന് വിദഗ്ധർ.

വാക്സിൻ അഡ്മിനിസ്ട്രോഷനുള്ള വിദഗ്ധ സമിതി തലവൻ ഡോ. എൻ.കെ അറോറ രാജ്യം ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ചു. വരും മാസങ്ങളിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ സാധിക്കുമെന്നും അതേസമയം സംസ്ഥാനങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ വ്യക്തമായ വളർച്ചയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജൂൺ, ജൂലൈ മാസങ്ങളിൽ ഇത് ഇരട്ടിയോളം വർധിച്ചതായും കൂട്ടിച്ചേർത്തു. മെയ് മാസം 5.6 കോടി വാക്സിൻ ലഭ്യമായിരുന്ന സ്ഥാനത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ 10 മുതൽ 12 കോടി വരെയായി. വരുന്ന മാസങ്ങളിൽ ഇത് 18 കോടിയിലെത്തിക്കാമെന്നും സെപ്റ്റംബറിൽ 30 കോടിയിലധികമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം വാക്സിൻ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത് ഒരു വെല്ലുവിളിയാണെന്നും ഇത് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളാണ് ശ്രമിക്കേണ്ടതെന്നും അറോറ പറഞ്ഞു. 75000 മുതൽ ഒരു ലക്ഷം വാക്സിൻ വിതരണ കേന്ദ്രങ്ങൾ രാജ്യത്തുണ്ടെങ്കിലെ വാക്സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കു. എന്നാൽ സംസ്ഥാനങ്ങളിൽ ഇതിനുള്ള സാഹചര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ ആകെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് 11.18 കോടി ഡോസ് വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ വിതരണം ആരംഭിച്ച് 174-ാമത്തെ ദിവസമായ ജൂലായ് എട്ടിന് 40 ലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്തു. ആകെ നല്‍കിയ 40,23,173 ഡോസുകളില്‍ 27,01,200 പേര്‍ക്ക് ആദ്യ ഡോസും 13,21,973 പേര്‍ക്ക് രണ്ടാം ഡോസുമാണ് ലഭിച്ചത്.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications