കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌; ഗോവയില്‍ ശുചീകരണ തൊഴിലാളി; ആദ്യം വാക്‌സിന്‍ ‌ സ്വീകരിക്കുക ഇവര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിനരവധി സംസ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കണം ആദ്യം വാക്‌സിന്‍ കുത്തിവെപ്പ്‌ നല്‍കേണ്ടതെന്ന്‌ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്‌. പത്മ പുരസ്‌കാരം നേടിയ ഡോക്ടര്‍മാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, പാര്‍ലമെന്റ്‌ എംപി എന്നിങ്ങനെ വ്യത്യസ്‌തരായ ആരോഗ്യ പ്രവര്‍ത്തകരെയാണ്‌ ഇതിനായി ഓരോ സംസ്ഥാനങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്‌.

രാജ്യത്ത കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിക്കുക രാവിലെ 10.30നാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 3006 കൊവിഡ്‌ സെന്ററുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒരോ കൊവിഡ്‌ സെന്ററില്‍ നിന്നും 100 വീതം ആളുകള്‍ക്കാകും കൊവിഡ്‌ വാക്‌സിന്‍ ലഭിക്കുക.

covid vaccine

കൊവിഡ്‌ വാക്‌സിനേഷനു മുന്നോടിയായി നരേന്ദ്ര മോദി രാജ്യത്തെ സംസ്ഥാനങ്ങളമായി വിളിച്ചു ചേര്‍ത്ത്‌ വെര്‍ച്വല്‍ മീറ്റിങ്ങില്‍ കൊവിഡ്‌ വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ കൃത്യമായ മുന്‍ഗണന ഉറപ്പാക്കണമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രാഷ്ട്രീയക്കാരുടെ കടന്നുകയറ്റം ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
മുന്‍ ലോകസഭാ എംപിയായ മഹേഷ്‌ ശര്‍മ്മ രാജ്യത്ത്‌ ആദ്യം കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ഒരാളാകും.‌. കൊവിഡ്‌ മാഹാമരിയുടെ സമയത്ത്‌ എംബിബിഎസ്‌ ബിരുദധാരികൂടിയായ ശര്‍മ്മ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ചിരുന്നു.11 മണിക്ക്‌ കൈലാഷ്‌ ആശുപത്രിയില്‍ വെച്ചാണ്‌ എംപി മഹേഷ്‌ ശര്‍മ്മ വാക്‌സിന്‍ സ്വീകരിക്കുക. ഗുജറാത്തില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുക അഹമ്മദാബാദ ഗാന്ധിനഗര്‍്‌ ഹോസ്‌പിറ്റലുകളിലെ മെഡിക്കല്‍ സൂപ്രന്റുമാര്‍ ആണ്‌. ആദ്യദിനത്തില്‍ തന്നെ ഗുജറാത്തില്‍ 16000 ആരോഗ്‌്യ പ്രവര്‍ത്തകര്‍ക്ക്‌ വാക്‌സിനേഷന്‍ ലഭ്യമാക്കും.

ദില്ലിയില്‍ ഡോക്ടര്‍,നഴ്‌സ്‌,ശുചീകരണ തൊഴിലാളി എന്നിങ്ങനെ മൂന്ന്‌ പേര്‍ക്ക്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കജ്രിവളിന്റെ സാന്നിധ്യത്തില്‍ കൊവിഡ്‌ വാക്‌സിന്‍ നല്‍കും.അസ്സാമില്‍ 12 മുന്‍നിര ഡോക്ടര്‍മാരാകും ആദ്യം കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുകയെന്ന്‌ സംസ്ഥാനത്തെ ആരോഗ്യമന്ത്രി ഹിമന്ദബിസ്വാ ശര്‍മ്മ അറിയിച്ചു. ചത്തീസ്‌ഘട്ടില്‍ ആദ്യ കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ ലഭിക്കുക 53 വയസുകാരിയായ ശുചീകരണ തൊഴിലാളിക്കാണ്‌. 97 കൊവിഡ്‌ വാക്‌സിനേഷന്‍ സെന്ററുകളാണ്‌ ചത്തീസ്‌ഘട്ടില്‍ ഉള്ളത്‌.

ഗോവ മെഡിക്കല്‍ കോളേജില്‍ കൊവിഡ്‌ 19 വാര്‍ഡികളില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കാണ്‌ ഗോവയില്‍ ആദ്യം കൊവിഡ്‌ വാക്‌സിന്‍ നല്‍കുക. രാജസ്ഥാനില്‍ എസ്‌എംഎസ്‌ മെഡിക്കല്‍ കോളേജ്‌ സുപ്രണ്ട്‌ ആദ്യം കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കും, മധ്യപ്രദേശില്‍ ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡിനും, അറ്റെന്‍ഡര്‍ക്കും ആദ്യ കൊവിഡ്‌ വാക്‌സിനേഷന്‍ നല്‍കും.

Recommended Video

cmsvideo
ലോട്ടറിയില്‍ ഞെട്ടിക്കുന്ന നീക്കവുമായി ഐസക്കിന്റെ ബജറ്റ്

English summary
india covid vaccination will begin in 10.30 am, first vaccine get former Lok Sabha MP mahesh sarma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X