കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഫ്രീഡം റാങ്ക് കുത്തനെ ഇടിഞ്ഞു; നാണക്കേട്, കാരണം മോദി സര്‍ക്കാരിന്റെ മൂന്ന് ഇടപെടല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകത്തെ സുപ്രധാന ജനാധിപത്യ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയയുടെയും ഹെയ്തിയുടെയും ഒപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളും അടുത്തിടെ രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളുമാണ് ഇന്ത്യയെ ആഗോള സമൂഹത്തിന് മുന്നില്‍ നാണക്കേടിലാക്കിയത്.

Recommended Video

cmsvideo
India Crashes On Freedom Index Eroding Pluralism Report | Oneindia Malayalam

അമേരിക്കയിലെ ഫ്രീഡം ഹൗസ് എന്ന സര്‍ക്കാരിതര സംഘടനയാണ് ജനാധിപത്യ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്. ഇന്ത്യയും ചൈനയും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഒരേ തരത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

25 ജനാധിപത്യ രാജ്യങ്ങള്‍

25 ജനാധിപത്യ രാജ്യങ്ങള്‍

ലോകത്തെ ഏറ്റവും വലിയ 25 ജനാധിപത്യ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സൂചികയാണ് ഫ്രീഡം ഹൗസ് തയ്യാറാക്കിയത്. ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും പഴയ സംഘടനയാണ് ഫ്രീഡം ഹൗസ്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്യങ്ങളാണ് റാങ്ക് ഇടിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

മോദിയുടെ മൂന്ന് നടപടികള്‍

മോദിയുടെ മൂന്ന് നടപടികള്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രധാന കാര്യം. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതാണ് മറ്റൊന്ന്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കാര്യവും ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പദവി ഇടിയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയ്‌ക്കൊപ്പമുള്ള മറ്റു രാജ്യങ്ങള്‍

ഇന്ത്യയ്‌ക്കൊപ്പമുള്ള മറ്റു രാജ്യങ്ങള്‍

ഹെയ്തി, ഇറാന്‍, നൈജീരിയ, സുഡാന്‍, തുണീഷ്യ, തുര്‍ക്കി, ഹോങ്കോങ്, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019ല്‍ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളും ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഇന്ത്യയുടെ കാര്യത്തില്‍

ഇന്ത്യയുടെ കാര്യത്തില്‍

ലോകത്തെ പകുതി ജനാധിപത്യ രാജ്യങ്ങളിലും കഴിഞ്ഞ 14 വര്‍ഷമായി ജനാധിപത്യ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇത് അതിവേഗം സംഭവിക്കുന്നു. ചൈനയില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ മറ്റൊരു രൂപമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2020 എന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ചാപ്റ്ററില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ആശ്വാസകരം, പക്ഷേ...

തിരഞ്ഞെടുപ്പ് ആശ്വാസകരം, പക്ഷേ...

ഇന്ത്യയില്‍ ജനങ്ങള്‍ക്ക് പൂര്‍ണ പങ്കാളിത്തമുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനെ റിപ്പോര്‍ട്ട് പ്രശംസിക്കുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ ബഹുസ്വരത, മനുഷ്യാവകാശങ്ങള്‍ എന്നിവയെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനാധിപത്യം നിലനില്‍ക്കാന്‍ ബഹുസ്വരതയും മനുഷ്യാവകാശവും സുപ്രധാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഫ്രീഡം ഹൗസ് എന്നാല്‍...

ഫ്രീഡം ഹൗസ് എന്നാല്‍...

1941ല്‍ ന്യൂയോര്‍ക്കിലാണ് ഫ്രീഡം ഹൗസ് സ്ഥാപിച്ചത്. ഫാഷിസത്തിനെതിരായ പോരാട്ടം, രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കയുടെ ഇടപെടല്‍ എന്നിവ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1971 മുതല്‍ എല്ലാവര്‍ഷവും ദി ഫ്രീഡം ഇന്‍ ദി വേള്‍ഡ് എന്ന റിപ്പോര്‍ട്ട് സംഘടന പുറത്തിറക്കാറുണ്ട്.

അമേരിക്കയുടെ പ്രധാന സഖ്യകക്ഷി

അമേരിക്കയുടെ പ്രധാന സഖ്യകക്ഷി

2000ത്തിന് ശേഷം ഇന്ത്യ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി മാറിയിട്ടുണ്ട്. എന്നല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ്. ഇന്ത്യയിലും ചൈനയിലും ചില സമാനമായ കാര്യങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ-ചൈന സമാനതകള്‍

ഇന്ത്യ-ചൈന സമാനതകള്‍

ഉയ്ഗൂറുകള്‍ ഉള്‍പ്പടെയുള്ള മുസ്ലിം വിഭാഗങ്ങളെ ചൈനയില്‍ അടിച്ചൊതുക്കുകയാണ്. ഇക്കാര്യം ചൈന ന്യായീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലാകട്ടെ, ഹിന്ദു ദേശീയത നയങ്ങള്‍ക്കെതിരായ വിമര്‍ശനം മോദി തള്ളിക്കളയുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്ന ഒട്ടേറെ നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അമിത് ഷായുടെ വാക്കുകള്‍

അമിത് ഷായുടെ വാക്കുകള്‍

അസമില്‍ നടപ്പാക്കിയ എന്‍ആര്‍സി ഇന്ത്യ മൊത്തം നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറയുന്നത്. അസമിലെ എന്‍ആര്‍സിയില്‍ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ പുറത്തായതിന് പരിഹാരമായിട്ടാണ് സിഎഎ കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.

ബിജെപിയുടെ ഗൂഢനീക്കം പാളി; വെളിപ്പെടുത്തി എംഎല്‍എ, കമല്‍നാഥ് ദില്ലിക്ക്, 4 പേര്‍ ബെംഗളൂരുവില്‍ബിജെപിയുടെ ഗൂഢനീക്കം പാളി; വെളിപ്പെടുത്തി എംഎല്‍എ, കമല്‍നാഥ് ദില്ലിക്ക്, 4 പേര്‍ ബെംഗളൂരുവില്‍

English summary
India crashes on freedom index; eroding pluralism- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X