Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 150 കോടി വാക്സിൻ സ്വീകരിച്ചു: ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

രാജ്യത്ത് 150 കോടി വാക്സിൻ സ്വീകരിച്ചു: ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം 150 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ സ്വീകരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. 15 മുതൽ 18 വയസ്സ് പ്രായമുള്ളവർക്ക് വാക്സിനേഷൻ ഡോസ് 2022 - ൽ ആരംഭിച്ചത് വളരെ മികച്ചതായി.

5 ദിവസത്തിനുള്ളിൽ മാത്രം, 1.5 കോടിയിലധികം കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകി കഴിഞ്ഞു.

1

അതേസമയം ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകൾക്കും ഇതിനകം തന്നെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു."സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഇത് ഒരു വലിയ സംഖ്യയാണ്. ലോകത്തിലെ ഒട്ടു മിക്ക വൻകിട രാജ്യങ്ങളെയും ഇത് അത്ഭുതപ്പെടുത്തിയിരിക്കുന്നു. എന്നാൽ , ഇത് ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ കഴിവിന്റെ പ്രതീകമാണ്. ഇത് കൂട്ടായ്മയുടെ പ്രതീകമാണ്. ആത്മവിശ്വാസവും സ്വാശ്രയത്വവും ആണ്," പ്രധാനമന്ത്രി പറഞ്ഞു.

2

കോവിഡ് ടെസ്റ്റിംഗ് മുതൽ വാക്സിനേഷൻ വരെ, ഇന്ത്യ സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങൾ ലോകമെമ്പാടും കോവിഡിനെതിരെ പോരാടുന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് പ്രധാനമന്ത്രി മോദി ഊന്നി പറഞ്ഞു. സുരക്ഷിതമായ ഭാവിക്കായി ധനികർക്കും ദരിദ്രർക്കും ഒരു പോലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഞങ്ങൾ പദ്ധതിയിടുകയാണ്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

3

അതേസമയം, പിഎം ജയ് കീഴിൽ 2.6 കോടിയിലധികം കാൻസർ രോഗികൾക്ക് രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിൽ 5000-ലധികം ആരോഗ്യ - ക്ഷേമ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും 11 കോടി ഡോസ് കൊവിഡ് വാക്‌സിൻ സംസ്ഥാനത്തിന് സർക്കാർ സൗജന്യമായി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു."1500-ലധികം വെന്റിലേറ്ററുകളും 9000-ലധികം പുതിയ ഓക്സിജൻ സിലിണ്ടറുകളും സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. 49 PSA പുതിയ ഓക്സിജൻ പ്ലാന്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

4

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,17,100 പുതിയ കേസുകൾ രേഖപ്പെടുത്തി. കോവിഡ് -19 പ്രതി ദിന കണക്കിൽ ഒരു ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ - കുടുംബ കാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരം അനുസരിച്ച്, രാജ്യത്ത് നിലവിൽ സജീവമായ കേസുകളുടെ എണ്ണം 3,71,363 ആണ്. 2021 ജൂൺ 6 - ന്, വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിലുടനീളം നാശം വിതച്ച സമയത്താണ് രാജ്യത്ത് അവസാനമായി ഒരു ദിവസം ഒരു ലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തിയത്. എന്നാൽ, 1,199 രോഗികളും സുഖം പ്രാപിച്ചു.

5

ഉയർന്ന തോതിൽ പകരുന്ന ഒമൈക്രോൺ രാജ്യത്തെ എണ്ണം 3,000 ആയി ഉയർത്തി. കൃത്യമായി പറഞ്ഞാൽ 3,007 കടന്നു രാജ്യത്ത് ഒമൈക്രോൺ കേസുകൾ അതിവേഗം പടരുന്ന സ്ട്രെയിൻ ഇപ്പോൾ 27 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. പ്രതി ദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 7.74 ശതമാനത്തിലെത്തി.. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനം ആണ്. എന്നാൽ, 302 രോഗികൾ മരിക്കുമ്പോൾ, മരണസംഖ്യ 4,83,178 ആയി ഉയർന്നു.

6

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,836 പേർ രോഗമുക്തി നേടി. ആകെ രോഗബാധിതരുടെ എണ്ണം 3,43,71,845 ആയി. ഇതോടെ രോഗമുക്തി നിരക്ക് 97.57 ശതമാനത്തിൽ എത്തി. രാജ്യത്ത് ഇതുവരെ 68 കോടി സാമ്പിളുകൾ വൈറസിന് എതിരെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഒരു വർഷം മുമ്പ് ആരംഭിച്ച രാജ്യ വ്യാപകമായ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി കോവിഡ് -19 നെതിരെ 149 കോടിയിലധികം ഡോസുകൾ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
    Karnataka extended weekend curfew | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+