കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ച് കെട്ടാനാകാതെ കുതിച്ച് കൊവിഡ്, ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. ഇതുവരെ 2,025,409 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 41,638 പേര്‍ കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരണപ്പെട്ടു. 1,377,384 പേര്‍ കൊവിഡ് മുക്തരായി. കൊവിഡ് കേസുകളുടെ കണക്ക് പരിശോധിച്ചാല്‍ ലോകത്ത് മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഇവിടെ 5,019,311 പേരാണ് കൊവിഡ് രോഗികള്‍. 161,660 പേര്‍ ഇതുവരെ മരണപ്പെട്ടു. രണ്ടാമതുളള ബ്രസീലില്‍ 2,912,212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലില്‍ ഇതുവരെ 97,418 പേരാണ് കൊവിഡ് ബാധമൂലം മരിച്ചത് 2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ദിനം പ്രതി കേസുകളുടെ എണ്ണം ഉയര്‍ന്നു. നിലവില്‍ ദിവസവും അന്‍പതിനായിരത്തില്‍ അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ജനസംഖ്യ അനുസരിച്ച് ഇനിയും കേസുകള്‍ കൂടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

covid

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

തമിഴ്നാട്ടിൽ വ്യാഴാഴ്ച 5684 ആളുകൾക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 6272 പേര്‍ രോഗ മുക്തി നേടി. 110 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 1091 വൈറസ് ബാധിതർ ഇന്ന് വര്‍ധിച്ചു. കോയമ്പത്തൂരിൽ 190, കന്യാകുമാരിയിൽ 222, തേനിയിൽ 297 എന്നിങ്ങനെ പുതിയ രോഗികൾ. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 19 കോടി കടന്നു. 19,026,182 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. 712,178 പേരാണ് മരിച്ചത്. 12,207,170 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു. 6,106,834 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 65,414 പേരുടെ സ്ഥിതി ഗുരുതരമാണ്.

കേരളത്തില്‍ പുതിയതായി 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

English summary
India crosses 2 million covid-19 cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X