പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ 47 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍
ദില്ലി: ഇന്ത്യയില്‍ കൊവിഡ്-19 വ്യാപനം തുടരുന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 94,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 47,54,357 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് രോഗത്തെ തുടര്‍ന്ന് 1114 പേര്‍ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 78586 ആയി. നിലവില്‍ ഇ്ന്ത്യയില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത് 937,175 പേരാണ്, 37,02,596 പേര്‍ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു.

രാജ്യത്ത് സെപ്തംബര്‍ 12 വരെ 5,62,60,928 സാമ്പിളുകളാണ് കൊവിഡ് പരിശോധന നടത്തിയത്. ശനിയാഴ്ച്ച മാത്രം 10,71,702 സാമ്പിളുകള്‍ പരിശോധന നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്ത്യയില്‍ ഒരുലക്ഷത്തിലധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച 13 സംസ്ഥാനങ്ങളാണുള്ളത്. അതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ഇവിടെ 10 ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ ശനിയാഴ്ച്ച മാത്രം 22,084 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികള്‍ 10,37,765 ആയി. തൊട്ട് പിന്നാലെ ആന്ധ്രപ്രദേശില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9901, കര്‍ണാടകയില്‍ 9140, തമിഴ്‌നാട് 5495, ഉത്തര്‍പ്രദേശില്‍ 6846 എന്നിങ്ങനെയാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.












Click it and Unblock the Notifications